‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ ശ്രമം?; ഫ്ലവേഴ്സിന്റെ സീരിയല്‍ തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ നീക്കം നടത്തിയതായി ആരോപണം

August 20, 2017, 4:04 pm
‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ ശ്രമം?; ഫ്ലവേഴ്സിന്റെ സീരിയല്‍ തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ നീക്കം നടത്തിയതായി ആരോപണം
Television

ഫ്‌ളവേഴ്‌സ് ടി വി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിനായി മലയാള സിനിമയിലെ ഒരു ഹാസ്യ നടന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതിന് മുമ്പും സീരിയല്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാനലിന്റെ വാര്‍ത്താ വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു പരിപാടിയുടെ ചർച്ച നടത്താനെന്ന വ്യാജേന സീരിയലിന്റെ അണിയറ പ്രവർത്തകനെ ഒരു വൻകിട ചാനലിൽ എത്തിച്ചായിരുന്നു ഒടുവിലത്തെ ശ്രമം. അതോടെ ഉപ്പും മുളകിന്റെയും സാങ്കേതിക പ്രവർത്തകൻ ചര്‍ച്ചയില്‍ നിന്നും പിൻവാങ്ങി.

എന്നാല്‍ ഏത് ചാനലാണിതെന്ന് ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഫ്ലവേഴ്സ് തന്നെ നേരിട്ട് നിര്‍മിക്കുന്ന ‘ഉപ്പും മുളകും’ സീരിയലിന് ഏറെ ആരാധകരുണ്ട്.