‘എന്റെ കയ്യില്‍ ഒന്നൂല്ല’; ‘ലവകുശ’യിലൂടെ വിണ്ടും ആ ഹിറ്റ് ഗാനം 

October 12, 2017, 2:37 pm
‘എന്റെ കയ്യില്‍ ഒന്നൂല്ല’; ‘ലവകുശ’യിലൂടെ വിണ്ടും ആ ഹിറ്റ് ഗാനം 
Music
Music
‘എന്റെ കയ്യില്‍ ഒന്നൂല്ല’; ‘ലവകുശ’യിലൂടെ വിണ്ടും ആ ഹിറ്റ് ഗാനം 

‘എന്റെ കയ്യില്‍ ഒന്നൂല്ല’; ‘ലവകുശ’യിലൂടെ വിണ്ടും ആ ഹിറ്റ് ഗാനം 

കേരളത്തില്‍ ഹിറ്റായ 'എന്റെ കയ്യില്‍ ഒന്നൂല്ല' എന്ന ആല്‍ബം ഗാനം വീണ്ടും സംഗീത ആരാധകരെ ഹരം കൊള്ളിക്കാന്‍ എത്തിയിരിക്കുകയാണ്. ഒരു കാലത്ത് സിനിമ ഗാനങ്ങളേക്കാള്‍ ആരാധകര്‍ ഏറ്റെടുത്ത ഈ പാട്ട് ലവകുശ എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമെത്തുന്നത്. രണ്ട് ഉത്തമ സുഹൃത്തുകളുടെ കഥ പറയുന്ന ചിത്രത്തില്‍ അജു വര്‍ഗീസും നീരജ് മാധവുമാണ്‌ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അഞ്ചിന്റെ പൈസ എടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലൂടെ കടന്നു പോകുകയാണ് അജുവിന്റെയും നീരജിന്റെയും കഥാപാത്രങ്ങള്‍. കാശിനായി ജോലി തേടി അലയുന്നതും പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുന്നതും അതിനിടയില്‍ കാമുകിയുടെ വീട്ടില്‍ അബദ്ധത്തില്‍ എത്തുന്നതും മറ്റുമാണ് പാട്ടില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് മനോ സംവിധാനം ചെയ്തിരിക്കുന്ന ലവകുശയിലെ ഈ ഗാനം അതുല്‍ പി എം ആണ്‌ എഴുതി ഈണമിട്ട് പാടിയിരിക്കുന്നത്.