അമിത് ഷാ പിണറായിയിലെ യാത്ര ഉപേക്ഷിച്ചത് മകനെതിരായ വാര്‍ത്തകളില്‍ നിന്ന് രക്ഷാതന്ത്രം മെനയാന്‍അമിത് ഷാ പിണറായിയിലെ യാത്ര ഉപേക്ഷിച്ചത് മകനെതിരായ വാര്‍ത്തകളില്‍ നിന്ന് രക്ഷാതന്ത്രം മെനയാന്‍


അമിത് ഷാ പിണറായിയിലെ യാത്ര ഉപേക്ഷിച്ചത് മകനെതിരായ വാര്‍ത്തകളില്‍ നിന്ന് രക്ഷാതന്ത്രം മെനയാന്‍

അമിത് ഷാ പിണറായിയിലെ യാത്ര ഉപേക്ഷിച്ചത് മകനെതിരായ വാര്‍ത്തകളില്‍ നിന്ന് രക്ഷാതന്ത്രം മെനയാന്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പിണറായിയിലെ ‘ജനരക്ഷാ യാത്ര’ ഉപേക്ഷിച്ചു ഡല്‍ഹിക്കു മടങ്ങിയതു മകന്‍ ജെയ് ഷായ്ക്ക് എതിരായ വാര്‍ത്തയില്‍ നിന്നു സ്വയരക്ഷാ തന്ത്രം മെനയാന്‍. ജെയ് ഷായുടെ കമ്പനിയുടെ അഭൂതപൂര്‍വ വളര്‍ച്ചയെ കുറിച്ചു ‘ദ് വയര്‍’ വാര്‍ത്താ വെബ്‌സൈറ്റ് അന്വേഷണം നടത്തുന്നതായി അമിത് ഷായ്ക്കു വിവരം ലഭിച്ചിരുന്നുവെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ് വയര്‍’ വെബ്‌സൈറ്റില്‍ നിന്നു കഴിഞ്ഞയാഴ്ച ചോദ്യാവലി ലഭിച്ചപ്പോള്‍ ജെയ് ഷാ അപകടം മണത്തു. ഉടന്‍ തന്നെ പിതാവിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്നാണ് അമിത് ഷാ പിണറായിയിലെ പരിപാടി ഉപേക്ഷിച്ചു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍ എന്നിവരുമായി കൂടിയാലോചനകളില്‍ മുഴുകിയത്.

ജെയ് ഷായ്ക്ക് സ്വകാര്യ നിയമോപദേശം നല്‍കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉടന്‍ അനുമതി നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ജെയ് ഷായുടെ കമ്പനി രേഖകള്‍ പരിശോധിച്ചു വാര്‍ത്തയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും നടത്തി. ജെയ് ഷായുടെ ബിസിനസ് വളര്‍ച്ചയില്‍ നിയമവിരുദ്ധമായൊന്നും ഉണ്ടായില്ലെങ്കിലും അമിത് ഷായുടെ നേതൃപദവി വളര്‍ച്ചയ്ക്കു തണലായിട്ടില്ലേയെന്ന ധാര്‍മിക ചോദ്യങ്ങള്‍ക്കു മുന്നില്‍ പീയുഷ് ഗോയലിന് ഉത്തരം മുട്ടിയെന്നു മാത്രം.

വാധ്ര വേറെ ജെയ് വേറെ

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷായുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാധ്രയുടെയും ബിസിനസ് വളര്‍ച്ചകളെ താരതമ്യം ചെയ്യാനാകില്ലെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

റോബര്‍ട് വാധ്ര ഡിഎല്‍എഫ് റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഹരിയാനയില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വഴിവിട്ട സഹായമുണ്ടായിരുന്നു. ജെയ് ഷായ്ക്കു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അത്തരത്തിലുള്ള സഹായമൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതുസംരംഭകര്‍ക്ക് ആദ്യ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തോതിലുള്ള വളര്‍ച്ച തുടര്‍ വര്‍ഷങ്ങളിലുണ്ടാകുന്നതു സ്വാഭാവികമാണെന്നും ഗോയല്‍ ന്യായീകരിച്ചു.

പ്രത്യേകിച്ചു വരുമാനമൊന്നുമില്ലെങ്കിലും ചില നേതാക്കളുടെ മക്കള്‍ മാസങ്ങളോളം വിദേശവാസം നടത്തുന്നതിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ചു മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗോയല്‍ ഒളിയമ്പുമെയ്തു.