‘പറ്റുമെങ്കില്‍ എന്നെപ്പറ്റിയും ചോദിച്ചറിയൂ’; അരുണ്‍ ജയ്റ്റിലിക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൂട്ടിയ ബിജെപി പ്രവര്‍ത്തകന്റെ കത്ത്

‘പറ്റുമെങ്കില്‍ എന്നെപ്പറ്റിയും ചോദിച്ചറിയൂ’; അരുണ്‍ ജയ്റ്റിലിക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൂട്ടിയ ബിജെപി പ്രവര്‍ത്തകന്റെ കത്ത്
‘പറ്റുമെങ്കില്‍ എന്നെപ്പറ്റിയും ചോദിച്ചറിയൂ’; അരുണ്‍ ജയ്റ്റിലിക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൂട്ടിയ ബിജെപി പ്രവര്‍ത്തകന്റെ കത്ത്

‘പറ്റുമെങ്കില്‍ എന്നെപ്പറ്റിയും ചോദിച്ചറിയൂ’; അരുണ്‍ ജയ്റ്റിലിക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൂട്ടിയ ബിജെപി പ്രവര്‍ത്തകന്റെ കത്ത്

തലശേരി: കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലിക്ക് ബിജെപി മുന്‍ നേതാവ് ആശുപത്രികിടക്കയില്‍നിന്ന് അയച്ച തുറന്ന കത്ത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ബിജെപി മുന്‍ പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലാങ്കോട്ടെ തുണ്ടിയില്‍ വീട്ടില്‍ അരവിന്ദാക്ഷനാണ് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച് ജെയ്റ്റ്ലിക്ക് കത്തയച്ചത്. കേരളത്തിലെത്തിയ താങ്കള്‍ ആര്‍എസ്എസ്സുകാരില്‍നിന്ന് തനിക്ക് അനുഭവിക്കേണ്ടിവന്ന യാതനയും വേദനയും അന്വേഷിക്കുമോയെന്ന് കത്തില്‍ ചോദിക്കുന്നു. ദേശാഭിമാനി പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“പ്രിയ അരുണ്‍ ജെയ്റ്റ്ലിജീ, അടുത്തകാലംവരെ ഞാന്‍ അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അരുതായ്മകള്‍ കണ്ടും കേട്ടും മനംമടുത്താണ് ചെങ്കൊടി കൈയിലേന്തിയത്. എന്റെ വഴിയേ കൂടുതല്‍ പേര്‍ വന്നുതുടങ്ങിയപ്പോള്‍ താങ്കളുടെ അനുയായികള്‍ എന്റെ കാല് വെട്ടിയെടുക്കാന്‍ വന്നു. അറ്റുപോകാറായ കാല്‍ തുന്നിക്കെട്ടി തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് രണ്ടാഴ്ചയായി ഞാനുള്ളത്. പറ്റുമെങ്കില്‍ എന്നെക്കുറിച്ചും അങ്ങ് ചോദിച്ചറിയുമല്ലോ’’- അരവിന്ദാക്ഷന്റെ ഹൃദയം നുറുങ്ങുന്ന വാങ്ങുകള്‍.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജൂലൈ 21ന് രാത്രി 7.45നാണ് ആര്‍എസ്എസ്സുകാര്‍ അരവിന്ദാക്ഷനെ വധിക്കാന്‍ ശ്രമിച്ചത്. ഇടതുകാലില്‍ അഞ്ചിടത്ത് എല്ലുകള്‍ മുറിഞ്ഞു. നാലോ അഞ്ചോ മാരക മുറിവുകള്‍ വേറെയും. ഇരുമ്പുവടികൊണ്ട് തലക്കുനേരെ വന്ന അടി ഇടതുകൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന്‍ ബാക്കിയായത്. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു. പാര്‍ടി വിടുന്നവരെ മുഴുവന്‍ കൊല്ലുകയെന്നതാണോ താങ്കളുടെ പാര്‍ടിയുടെ നയമെന്ന് കത്തിലൂടെ കേന്ദ്ര മന്ത്രിയോട് ചോദിക്കുന്നു.

പാനൂര്‍ ഹൈസ്കൂളില്‍ ഒമ്പതാംക്ളാസില്‍ പഠിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായാണ് അരവിന്ദാക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. യുവമോര്‍ച്ച പാനൂര്‍ പഞ്ചായത്ത്കമ്മിറ്റി അംഗം, ബിജെപി പാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. "യൗവനം മുഴുവന്‍ താങ്കളുടെ പാര്‍ടിക്കായാണ് ചെലവഴിച്ചത്. ബിജെപിയിലെ കൊള്ളരുതായ്മകളിലും നേതാക്കളുടെ പോക്കിലും മനംമടുത്താണ് പാര്‍ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ 108ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു. അന്ന് മുതല്‍ ആര്‍എസ്എസ് ഭീഷണിമുഴക്കുകയാണ്. നവംബര്‍ നാലിന് ഇരുപതോളം ആര്‍എസ്എസ്സുകാര്‍ വീടുകയറി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി. കല്യാണവീടുകളിലും മരണവീടുകളിലും ഗൃഹപ്രവേശത്തിനും മറ്റും പോകുമ്പോഴും ഭീഷണി തുടരുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഡല്‍ഹിയില്‍ ആക്രമണമുണ്ടായ ജൂണ്‍ ഏഴിന് എലാങ്കോട് വൈദ്യരുപീടികയിലെ ആര്‍എസ്എസ്സുകാര്‍ എന്നെ വകവരുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ആക്രമണമുണ്ടായത്. ബിജെപിയുടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നവരോട് ഇതാണോ നിലപാട്?’’-  അരവിന്ദാക്ഷന്‍ ചോദിക്കുന്നു.