എവിടിക്ക് മരങ്ങള്‍ മുറിക്കാന്‍ ഇളവ് നല്‍കിയത് ഹാരിസണ്‍സ് കേസിലും തിരിച്ചടിയായേക്കുംഎവിടിക്ക് മരങ്ങള്‍ മുറിക്കാന്‍ ഇളവ് നല്‍കിയത് ഹാരിസണ്‍സ് കേസിലും തിരിച്ചടിയായേക്കും


എവിടിക്ക് മരങ്ങള്‍ മുറിക്കാന്‍ ഇളവ് നല്‍കിയത് ഹാരിസണ്‍സ് കേസിലും തിരിച്ചടിയായേക്കും

എവിടിക്ക് മരങ്ങള്‍ മുറിക്കാന്‍ ഇളവ് നല്‍കിയത് ഹാരിസണ്‍സ് കേസിലും തിരിച്ചടിയായേക്കും

തിരുവനന്തപുരം: എവിടിക്ക് തോട്ടത്തിലെ മരങ്ങള്‍ മുറിക്കാന്‍ ഇളവ് ലഭിച്ചത് ഹാരിസണ്‍സ് അടക്കമുള്ള തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള കേസിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അലംഭാവം ഹാരിസണ്‍സ്, ടി.ആര്‍. ആന്‍ഡ് ടി കേസുകളെയും പ്രതികൂലമായി ബാധിക്കാനാണു സാധ്യതയെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാരിസണ്‍സിന്റെ കേസില്‍ ഹാജരായിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുശീല ഭട്ടിനെ മാറ്റിയതും കേസ് നടത്തിപ്പ് മന്ദഗതിയിലാക്കി.

രാജഭരണകാലത്തെ പുരാവസ്തുരേഖകളടക്കം പരിശോധിച്ചാണ് സുശീല ഭട്ട് എസ്റ്റേറ്റുകളുടെ വിദേശബന്ധം സ്ഥാപിച്ചത്. അതേസമയം, എസ്േറ്ററ്റുകളുടെ പ്രവര്‍ത്തനം തുടരുന്നതിന് തോട്ടത്തിലെ മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് തോട്ടമുടമകള്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിച്ചിരുന്നു. തോട്ടകൃഷിക്കായി 30 വര്‍ഷത്തേക്ക് എ.വി.ടി കമ്പനിക്ക് ദേവസ്വം പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. പിന്നീട് പശ്ചിമഘട്ട ദേവസ്വം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലയിച്ചപ്പോള്‍ ഭൂമിയുടെ കാര്യം വിസ്മരിച്ചു.

പത്തനംതിട്ട പെരുനാടിലെ 1217.17 ഏക്കര്‍ തോട്ടം ബ്രിട്ടീഷ് കമ്പനിയായ റാന്നി ട്രാവന്‍കൂര്‍ റബര്‍ കമ്പനി പാട്ടത്തിന് വാങ്ങിയതാണെന്നാണു ചരിത്രം. ഇതില്‍ 455.81 ഏക്കര്‍ ഭൂമിക്കാണ് ആധാരമുണ്ടെന്നു കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, ഇതു കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബാക്കിയുള്ള ഭൂമിയില്‍ 485 ഏക്കര്‍ കമ്പനി പലര്‍ക്കായി വിറ്റു. ഇതില്‍ സര്‍വേ നമ്പര്‍ 889/1ല്‍ ഉള്‍പ്പെട്ട 59 ഏക്കര്‍ റവന്യൂ ഭൂമിയാണെന്ന് ലാന്‍ഡ് സര്‍വേ ഓഫിസിലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ വ്യക്തമാക്കുന്നു. എ.വി.ടി കൈവശം െവച്ച് അനുഭവിച്ചുവന്ന ഭൂമിയില്‍ 349.36 ഏക്കര്‍ വനമാണെന്ന് സെറ്റില്‍മെന്റ് രജിസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നു.

എ.വി.ടി സ്ഥാപകന്‍ ആല്‍ഫ്രഡ് വേദം തോമസ് നാടാര്‍ 1925ല്‍ ആണ് ആദ്യമായി തമിഴ്‌നാട്ടില്‍ പ്ലാേന്റഷന്‍ വ്യവസായത്തിനു തുടക്കം കുറിച്ചത്. പിന്നീട് വിവിധ ബ്രിട്ടീഷ് കമ്പനികളില്‍നിന്നു വാങ്ങിയ കൈവശഭൂമികളില്‍ കൃഷി ആരംഭിച്ചുകൊണ്ട് ഇദ്ദേഹം കേരളത്തിലും തോട്ടവ്യവസായം തുടങ്ങി. മനുഷ്യാവകാശ കമീഷെന്റ ഉത്തരവനുസരിച്ച് ഐ.ജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ വ്യാജപ്രമാണങ്ങളുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ അഞ്ചു ലക്ഷം ഏക്കര്‍ തോട്ടംഭൂമി കണ്ടത്തി. 

വ്യാജപ്രമാണങ്ങള്‍ നിര്‍മിച്ച് ഭൂമി കൈവശപ്പെടുത്തിയ 39 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. അതോടൊപ്പം സ്‌പെഷല്‍ ഓഫിസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ തോട്ടമുടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടു. രാജമാണിക്യം എ.വി.ടിയുടെ ആധാരവും പരിശോധനക്ക് വിധേയമാക്കിയിരുന്നു. എ.വി.ടിയുടെ ആധാരവും ഹാരിസണെപ്പോലെ വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിലവിലെ മുദ്രകളല്ല എ.വി.ടിയുടെ ആധാരത്തിലും ഉള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.