പണമെല്ലാം എവിടെപ്പോകുന്നു; ആര്‍ബിഐ അന്വേഷിക്കുന്നു; ഇന്നലെയും ക്ഷാമം 

പണമെല്ലാം എവിടെപ്പോകുന്നു; ആര്‍ബിഐ അന്വേഷിക്കുന്നു; ഇന്നലെയും ക്ഷാമം 
പണമെല്ലാം എവിടെപ്പോകുന്നു; ആര്‍ബിഐ അന്വേഷിക്കുന്നു; ഇന്നലെയും ക്ഷാമം 

പണമെല്ലാം എവിടെപ്പോകുന്നു; ആര്‍ബിഐ അന്വേഷിക്കുന്നു; ഇന്നലെയും ക്ഷാമം 

സംസ്ഥാനത്തെ രൂക്ഷമായ നോട്ടുക്ഷാമത്തിനു പിന്നിലെ മുഖ്യകാരണം കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് അന്വേഷണം ആരംഭിച്ചെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ രൂക്ഷമായ നോട്ടുക്ഷാമത്തിനു പിന്നിലെ മുഖ്യകാരണം കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് അന്വേഷണം ആരംഭിച്ചു. തങ്ങള്‍ കൈമാറിയ നോട്ടുകള്‍ ഏതൊക്കെ തരത്തില്‍ വിതരണം ചെയ്‌തെന്നു കാട്ടി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടു.

വേണ്ടത്ര നോട്ടുകള്‍ ആര്‍ബിഐയില്‍ നിന്നു കിട്ടാത്തതാണു ക്ഷാമത്തിനു കാരണമെന്നു ബാങ്കുകള്‍ പറയുമ്പോള്‍, നോട്ട് വിതരണം സാധാരണ നിലയിലാണെന്നും ദൗര്‍ലഭ്യത്തിനു കാരണം മറ്റെന്തോ ആണെന്നുമാണ് ആര്‍ബിഐ നിലപാട്.

ബാങ്കുകളില്‍ നിന്ന് ഇടപാടുകാര്‍ പിന്‍വലിച്ച പണം, ബാങ്കുകളുടെ പക്കല്‍ ബാക്കിയുള്ള പണം, നിക്ഷേപമായി എത്തിയ പണം, എടിഎമ്മുകള്‍ വഴി നല്‍കിയ പണം തുടങ്ങിയ വിശദാംശങ്ങളാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കുകളില്‍ നിന്നു വന്‍തോതില്‍ പണം എവിടേക്കു പോകുന്നുവെന്നു കണ്ടെത്താനാണ് ആര്‍ബിഐ ശ്രമം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള എസ്ബിഐയുടെ എടിഎമ്മുകളില്‍ നിന്നു മാത്രം പ്രതിദിനം 270 കോടിയോളം രൂപയാണു പിന്‍വലിക്കുന്നത്. ശാഖകളിലെത്തിയും ജനം വന്‍തോതില്‍ പണം ആവശ്യപ്പെടുന്നുണ്ട്.

നോട്ടുക്ഷാമം കാരണം ഭൂരിഭാഗം എടിഎമ്മുകളും കാലിയായതോടെ, പരിഭ്രാന്തിയിലായ ഒട്ടേറെ പേര്‍ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പിന്‍വലിക്കുന്നുണ്ടെന്നാണു ബാങ്ക് അധികൃതര്‍ പറയുന്നത്. ഇവയൊക്കെ ക്ഷാമത്തിനു കാരണമാണെങ്കിലും റിസര്‍വ് ബാങ്കില്‍ നിന്നുള്ള നോട്ടുവിതരണം 20 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ടെന്നു ചില ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

പിന്‍വലിക്കല്‍ കൂടിയതും നോട്ടുലഭ്യത കുറഞ്ഞതും കാരണം എടിഎമ്മുകളില്‍ നിറയ്ക്കുന്ന പണത്തിനു ബാങ്കുകള്‍ നിയന്ത്രണം കൊണ്ടുവന്നു. ട്രഷറികളിലൂടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ഇന്നലെ 97 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 56 കോടിയാണു കിട്ടിയത്. 12 ട്രഷറികള്‍ക്ക് ഒട്ടും ലഭിച്ചില്ല.

നാളെ മുതല്‍ ലോട്ടറിയുടെയും ബവ്‌റിജസ് കോര്‍പറേഷന്റെയും വരുമാനം ബാങ്കുകളില്‍ നിക്ഷേപിക്കാതെ ട്രഷറിയെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ട്രഷറികള്‍ക്കു നോട്ട് ലഭിക്കുമെങ്കിലും ബാങ്കുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങും