കൊച്ചിയില്‍ സ്ത്രീകള്‍ക്കായി പൊലീസുകാര്‍ ഒരുക്കുന്ന സൗജന്യ മള്‍ട്ടി ജിം; ആശയം കമ്മീഷണറുടെ വക

May 19, 2017, 9:53 am
കൊച്ചിയില്‍ സ്ത്രീകള്‍ക്കായി പൊലീസുകാര്‍ ഒരുക്കുന്ന സൗജന്യ മള്‍ട്ടി ജിം; ആശയം കമ്മീഷണറുടെ വക
News Elsewhere
News Elsewhere
കൊച്ചിയില്‍ സ്ത്രീകള്‍ക്കായി പൊലീസുകാര്‍ ഒരുക്കുന്ന സൗജന്യ മള്‍ട്ടി ജിം; ആശയം കമ്മീഷണറുടെ വക

കൊച്ചിയില്‍ സ്ത്രീകള്‍ക്കായി പൊലീസുകാര്‍ ഒരുക്കുന്ന സൗജന്യ മള്‍ട്ടി ജിം; ആശയം കമ്മീഷണറുടെ വക

കൊച്ചി ∙ സ്ത്രീ സുരക്ഷയ്ക്കായി ഇനിയെന്ത് എന്ന  ചോദ്യത്തിനു വ്യത്യസ്തമായ ഉത്തരം  കണ്ടെത്തിയിരിക്കുകയാണു സിറ്റി പൊലീസ്. വനിതകൾക്കായി സൗജന്യ മൾട്ടി ജിം സൗകര്യം ഒരുക്കി വ്യത്യസ്തരാവുകയാണു കമ്മിഷണർ എം.പി. ദിനേശും സഹപ്രവർത്തകരും. ചിറ്റൂർ റോഡിൽ എറണാകുളം നോർത്ത് സ്റ്റേഷനുവേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ നാലാം നിലയിലാണു കേരളത്തിൽ ആദ്യമായി വനിതകൾക്കായി ട്രെയിനിങ് സെൻറർ ഒരുക്കിയത്. വ്യായാമത്തിനു പുറമെ, സ്ത്രീകൾക്ക് ആയോധനകലയിലും  പരിശീലനം നൽകുന്നുണ്ട്. ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനുള്ള പാഠമാണു പകരുന്നത്. മലയാള മനോരമയാണ് സ്ത്രീകള്‍ക്കായി സിറ്റി പൊലീസ് ആരംഭിച്ചിരിക്കുന്ന ജിമ്മിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്റ്റേഷനുവേണ്ടി നിർമിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ജിം തുടങ്ങാൻ സിറ്റി പൊലീസ് കമ്മിഷണർ  എം.പി. ദിനേശാണു മുൻകയ്യെടുത്തത്. ആശയത്തിനു സർക്കാർ പച്ചക്കൊടി കാണിച്ചതോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി. 1500 ചതുരശ്രയടി വിസ്തീർണമുള്ള സ്ഥലത്തു ട്രെഡ്മിൽ, സൈക്കിൾ, ഡംബൽ, വെയ്റ്റ് ലിഫ്റ്റിങ് ഉപകരണങ്ങളോടെയുള്ള അത്യാധുനിക വ്യയാമ കേന്ദ്രമാണ് ഒരുക്കിയത്. യോഗാ, കരാട്ടെ പരിശീലത്തിനുള്ള സ്ഥലവുമുണ്ട്. ശുചിമുറിയും വസ്ത്രം മാറുന്നതിനടക്കമുള്ള അനുബന്ധ സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട്.

പരിശീലകരുടെ സഹായത്തോടെ രാവിലെയും വൈകിട്ടുമാണു കേന്ദ്രം വ്യായാമത്തിനായി തുറന്നുനൽകുന്നതെന്നും പദ്ധതി നടത്തിപ്പിനു മേൽനോട്ടം വഹിക്കുന്ന അസിസ്റ്ററ്റ് കമ്മിഷണർ കെ. ലാൽജി പറഞ്ഞു. പകൽ സമയങ്ങളിൽ സേനാംഗങ്ങൾക്കും വനിതാ ജാഗ്രതാ സമിതി അംഗങ്ങൾക്കും സ്വയം പ്രതിരോധ പരിശീലനം നൽകും. പത്തു ലക്ഷത്തോളം രൂപയാണു പദ്ധതിക്കു ചെലവായത്. സേനയിലുള്ളവരെ തന്നെ പരിശീലകരായി തിരഞ്ഞടുത്തു. വ്യായാമത്തിനു സുരക്ഷിത ഇടം തേടുന്ന സ്ത്രീകൾക്ക് ആശ്വാസമാകും പൊലീസിന്റെ ഈ സംരഭം.