പെറ്റിക്കേസുകളിലെ പിഴത്തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വകയിരുത്തി തട്ടിപ്പുമായി പൊലീസുകാരും 

പെറ്റിക്കേസുകളിലെ പിഴത്തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വകയിരുത്തി തട്ടിപ്പുമായി പൊലീസുകാരും 
പെറ്റിക്കേസുകളിലെ പിഴത്തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വകയിരുത്തി തട്ടിപ്പുമായി പൊലീസുകാരും 

പെറ്റിക്കേസുകളിലെ പിഴത്തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വകയിരുത്തി തട്ടിപ്പുമായി പൊലീസുകാരും 

കൊച്ചി: പെറ്റിക്കേസില്‍ കോടതി പിഴ ചുമത്തിയ പലരുടെയും പണം നിക്ഷേപിക്കപ്പെട്ടതു പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസം രണ്ടുലക്ഷം രൂപവരെ പിഴത്തുകയായി ലഭിച്ചിരുന്ന ഓണററി മജിസ്‌ട്രേട്ട് കോടതികളിലെ പിഴയടവു പതിനായിരത്തില്‍ താഴെയായതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. പിഴപ്പണം പൊലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതിന്റെ തെളിവുകള്‍ കോടതിക്കു ലഭിച്ചു.

എറണാകുളം ഓണററി മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. പിഴപ്പണം അടയ്ക്കാതെ വരുമ്പോള്‍ വാറന്റാകുന്ന കേസുകളില്‍ വിലാസക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണു ലോക്കല്‍ പൊലീസ് സ്ഥിരമായി കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ഇങ്ങനെ തീര്‍പ്പാക്കാത്ത പെറ്റി കേസുകള്‍ കുന്നുകൂടുമ്പോള്‍ എഴുതിത്തള്ളുകയാണു പതിവ്. ഈ സാഹചര്യം മുതലെടുത്താണു വാറന്റ് നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നത്.

പൊതുസ്ഥലത്തു പുകവലിച്ചതിന് 200 രൂപ പിഴ ചുമത്തപ്പെട്ട ആലപ്പുഴ സ്വദേശിയില്‍നിന്നു വാറന്റ് നല്‍കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ 600 രൂപ സ്വന്തം അക്കൗണ്ടിലേക്കു വാങ്ങിയതിന്റെ തെളിവു കോടതിക്കു ലഭിച്ചു.

തുക നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പറും ബാങ്ക് കോഡും വ്യക്തമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ചെക്ക്ലീഫിന്റെ ഫോട്ടോ എടുത്ത് ആലപ്പുഴ സ്വദേശിക്കു വാട്‌സാപ്പ് ചെയ്തുകൊടുത്തതായും കണ്ടെത്തി.

തെളിവെടുപ്പില്‍ സമാന സംഭവങ്ങളുടെ തെളിവുകള്‍ കൊച്ചി നഗരത്തില്‍ തന്നെ കണ്ടെത്തി. ഇതോടെയാണു സംസ്ഥാന വ്യാപകമായ അന്വേഷണം ആവശ്യപ്പെട്ടു പൊലീസ് മേധാവികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. വാറന്റ് നല്‍കാന്‍ ചെല്ലുമ്പോള്‍ പിഴപ്പണം കൈവശം വാങ്ങിയശേഷം കോടതിയില്‍ അടയ്ക്കാതെ വിലാസക്കാരനില്ലെന്ന റിപ്പോര്‍ട്ട് എഴുതി വാറന്റ് മടക്കുകയാണു പതിവ്.

സംശയം തോന്നിയ കോടതി കേസുകള്‍ തള്ളാതായതോടെയാണു തട്ടിപ്പു നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കെണിയിലായത്. വാറന്റ് മടങ്ങിയ കേസുകളില്‍ സ്വന്തം നിലയില്‍ കക്ഷികളെ കണ്ടെത്തി മൊഴിയെടുത്ത കോടതി പൊലീസ് തട്ടിപ്പു തിരിച്ചറിയുകയായിരുന്നു.