ഇനിമുതല്‍ വെടിക്കെട്ടില്‍ നീലനിറം ഉണ്ടാകില്ലഇനിമുതല്‍ വെടിക്കെട്ടില്‍ നീലനിറം ഉണ്ടാകില്ല


ഇനിമുതല്‍ വെടിക്കെട്ടില്‍ നീലനിറം ഉണ്ടാകില്ല

ഇനിമുതല്‍ വെടിക്കെട്ടില്‍ നീലനിറം ഉണ്ടാകില്ല

തൃശൂര്‍: വെടിക്കെട്ടില്‍നിന്ന് നീലനിറം ഇല്ലാതാകുന്നു. വെടിക്കെട്ട് വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റിന് വിലക്ക് വന്നതോടെയാണിത്. വെടിക്കെട്ടിന് കനത്ത ശബ്ദവും നീലനിറവും നല്‍കുന്നത് പൊട്ടാസ്യം ക്ലോറൈറ്റാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി അഥവാ, വെടിക്കെട്ടില്‍ നീലനിറം ഉെണ്ടങ്കില്‍ നിരോധം ലംഘിച്ച് പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിച്ചതിന് അത് തെളിവാണെന്നും എക്‌സ്‌പ്ലോസീവ് അധികൃതര്‍ പറയുന്നു.

കൊല്ലം പുറ്റിങ്ങല്‍ പരവൂരില്‍ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് പൊട്ടാസ്യം േക്ലാറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കമ്പക്കെട്ടിന് ശബ്ദം കൂട്ടാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം േക്ലാറൈറ്റ് വെയിലേറ്റാല്‍പ്പോലും തീപിടിക്കുന്ന രാസവസ്തുവാണ്. ഇത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസന്‍സുകാര്‍ക്ക് അനുവാദമില്ല.

ഉത്സവ കമ്മിറ്റികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് ലൈസന്‍സികളുടെ വാദം. പുതിയ സാഹചര്യത്തില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നതിനാല്‍ ലൈസന്‍സികളും പൊട്ടാസ്യം േക്ലാറൈറ്റ് ഉപയോഗിക്കാനാകില്ലെന്ന നിലപാടിലാണ്. തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പൊട്ടാസ്യം േക്ലാറൈറ്റ് ഉപയോഗിക്കാനാകില്ലെന്ന് ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതൊഴിവാക്കിയുള്ള വെടിക്കെട്ടിന് അനുമതിയാകാമെന്നും വ്യക്തമാക്കിയതോടെയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം തീര്‍ന്നത്.