നേതാക്കള്‍ കോടികള്‍ തട്ടി; ബിജെപിയില്‍ കലാപം  നേതാക്കള്‍ കോടികള്‍ തട്ടി; ബിജെപിയില്‍ കലാപം  

നേതാക്കള്‍ കോടികള്‍ തട്ടി; ബിജെപിയില്‍ കലാപം  

നേതാക്കള്‍ കോടികള്‍ തട്ടി; ബിജെപിയില്‍ കലാപം  

സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ക്ക് കേന്ദ്ര സഹായവും സംസ്ഥാനത്ത് പുതിയ വിമാനത്താവളത്തിന് അനുമതിയും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കോഴ ഇനത്തില്‍ കോടികള്‍ തട്ടിയതായി ആരോപണം. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ ഗ്രൂപ്പുകാരാണ് പാര്‍ടിയിലെ ഔദ്യോഗിക വിഭാഗം നേതാവിന്റെ നേതൃത്വത്തില്‍ ആറുമാസത്തിനിടെ നടത്തിയ കോഴ ഇടപാടിന്റെ കണക്ക് സഹിതം അവതരിപ്പിച്ച് നടപടി ആവശ്യപ്പെട്ടത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ തുടങ്ങാന്‍ അഞ്ചു കോടി വീതം ആശുപത്രി മാനേജ്മെന്റുകളോട് നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നാണ് കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത കോര്‍ കമ്മിറ്റിയില്‍ ഉന്നയിച്ചത്. ഇതില്‍ രണ്ടുകോടി വീതം കൈപ്പറ്റി. പുറമെ അടിസ്ഥാന സൌകര്യങ്ങളില്ലാതെ പ്രതിസന്ധിയിലുള്ള നാല് സ്വാശ്രയ മെഡിക്കല്‍കോളേജുകളോട് മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം വാങ്ങിനല്‍കാമെന്നു പറഞ്ഞ് ഓരോ കോടി ആവശ്യപ്പെട്ടുവെന്നും ആരോപണമുയര്‍ന്നു. മുന്‍കൂറായി 50 ലക്ഷം വീതം കൈപ്പറ്റി.

പത്തനംതിട്ടയില്‍ വിമാനത്താവളത്തിന് പ്രവാസികളുടെ ഒരു കമ്പനിക്ക് അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കി വിദേശ മലയാളിയില്‍നിന്ന് 50 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.  കോര്‍ കമ്മിറ്റി കോടികളുടെ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയതോടെ  അന്വേഷിക്കാന്‍ ബിജെപി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി എല്‍ സന്തോഷിനെ യോഗം ചുമതലപ്പെടുത്തി.

അഴിമതികള്‍ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയെങ്കിലും മുക്കിയതിനെ തുടര്‍ന്നാണ് കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കുന്നതെന്ന മുഖവുരയോടെയാണ് മുരളീധരവിഭാഗം യോഗത്തില്‍ സംസാരിച്ചത്. യോഗത്തില്‍ പക്ഷേ, മുരളീധരന്‍ പങ്കെടുത്തില്ല. അന്വേഷണത്തിന് തീരുമാനിച്ചതോടെ ഔദ്യോഗിക വിഭാഗം യോഗത്തില്‍ പ്രതിഷേധിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് സംബന്ധിച്ച് ഉയര്‍ന്ന പ്രതിഷേധം ഒതുക്കാന്‍ മുരളീധര വിഭാഗത്തിലെ നേതാവ് അഞ്ചുലക്ഷം രൂപ കോഴ ആവശ്യപ്പെട്ടുവെന്ന ആശുപത്രി അധികാരികളുടെതന്നെ പരാതി ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കൈവശമുണ്ടായിരുന്നു. കോഴ അന്വേഷണത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഔദ്യോഗിക വിഭാഗം ഉയര്‍ത്തി. തുടര്‍ന്ന് ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി.

അതേസമയം, കോഴ ഇടപാട് ഒതുക്കാന്‍ കുമ്മനം രാജശേഖരന്‍തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. നേതാക്കള്‍ വാങ്ങിയ മുന്‍കൂര്‍ തുക 16 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ സംസ്ഥാന കാര്യാലയ ഫണ്ടിലേക്ക് നിക്ഷേപിച്ച് പ്രശ്നം ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.