ചക്രശ്വാസം വലിച്ച് ഖാദി; റിബേറ്റ് കുടിശ്ശിക ഇനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍

ചക്രശ്വാസം വലിച്ച് ഖാദി;  റിബേറ്റ് കുടിശ്ശിക ഇനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍
ചക്രശ്വാസം വലിച്ച് ഖാദി;  റിബേറ്റ് കുടിശ്ശിക ഇനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍

ചക്രശ്വാസം വലിച്ച് ഖാദി; റിബേറ്റ് കുടിശ്ശിക ഇനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍

റിബേറ്റ് കുടിശ്ശിക ഇനത്തില്‍ ഖാദി മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികള്‍. ഇതുമൂലം ഖാദി മേഖല തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഖാദി സംരംഭകര്‍ക്ക് 30 കോടി രൂപയോളമാണ് റിബേറ്റ് ഇനത്തില്‍ നല്‍കാനുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിശ്ശികയും അവശ്യവസ്തുക്കളുടെ കുറവും മൂലം പലയിടങ്ങളിലും സംരംഭങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. നൂല്‍നൂല്‍പ്പ്, നെയ്ത്ത്, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്ക് പണമില്ലാതെ സ്ഥാപനങ്ങള്‍ വലയുകയാണ്.

2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളിലെ റിബേറ്റ് കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന ഖാദിക്ക് റിബേറ്റ് കൊടുക്കുന്നതും നിര്‍ത്തലാക്കി. സംസ്ഥാനത്ത് ഖാദി സംരംഭകര്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കുടിശ്ശിക സംബന്ധിച്ച് നയമെന്താണെന്ന് സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ എടുക്കാനും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. സില്‍ക്ക് സാരി, സില്‍ക്ക് വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ പുറത്തുനിന്ന് കൊണ്ടുവന്നിരുന്നു. ഈ നിലയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സംസ്ഥാനത്തെ ഖാദി ഉത്പാദനം രണ്ടു മാസത്തിനുളളില്‍ നിലയ്ക്കുമെന്ന് ഖാദി ഗ്രാമവ്യവസായ ഫെഡറേഷന്‍ സെക്രട്ടറി ഗോപാല പൊതുവാള്‍ പറഞ്ഞു.

റിബേറ്റ് കിട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഖാദി ബോര്‍ഡ് ഉള്‍പ്പടെയുള്ളവയെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. നയപരമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ വരുന്ന ഓണം സീസണില്‍ ഖാദിയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയില്ല. നടപ്പുവര്‍ഷം ഖാദിയുടെ സ്പെഷ്യല്‍ റിബേറ്റിന്റെ കാലയളവ് 108 ദിവസത്തില്‍ നിന്ന് 70 ദിവസമായി കുറച്ചിട്ടുമുണ്ട്. ഖാദി സംരംഭകര്‍ക്കുള്ള കുടിശ്ശിക ഈ വര്‍ഷം തന്നെ നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചയിലൊരിക്കല്‍ ഖാദി: പദ്ധതി നിശ്ചലമാകുന്നു സര്‍ക്കാര്‍

സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന പദ്ധതി നിശ്ചലമാകുന്നു. ഏതാനും സ്‌കൂളുകളില്‍ മാത്രമായി ഈ പദ്ധതി ഒതുങ്ങി. ഖാദിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 2013ലാണ് ഈ സര്‍ക്കുലര്‍ കൊണ്ടുവന്നത്. എല്ലാ ശനിയാഴ്ചകളിലും ഖാദി ധരിക്കണമെന്നായിരുന്നു. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റ് കാലത്ത് അത് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ഈ പദ്ധതി കാര്യമായി നടപ്പാകുന്നില്ല.