സാങ്കേതിക തകരാര്‍: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രൊ വണ്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നുസാങ്കേതിക തകരാര്‍: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രൊ വണ്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നു


സാങ്കേതിക തകരാര്‍: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രൊ വണ്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നു

സാങ്കേതിക തകരാര്‍: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കൊച്ചി മെട്രൊ വണ്‍ കാര്‍ഡുകള്‍ പിന്‍വലിക്കുന്നു

കൊച്ചി: മെട്രോ യാത്രയ്ക്കായി വിതരണം ചെയ്ത കൊച്ചി വണ്‍ കാര്‍ഡുകള്‍ സാങ്കേതിക തകരാര്‍ മൂലം പിന്‍വലിക്കുന്നു. ഇതിനകം വിതരണം ചെയ്ത 6,000 കാര്‍ഡുകള്‍ പിന്‍വലിക്കും. തയ്യാറാക്കി വച്ചിരിക്കുന്ന ഒരു ലക്ഷത്തോളം കാര്‍ഡുകളും മാറ്റേണ്ടി വരും.മെട്രോയിലെ യാത്രയ്ക്കുള്ള സ്മാര്‍ട്ട് ടിക്കറ്റാണ് കൊച്ചി വണ്‍ കാര്‍ഡ്. യാത്രയ്ക്കൊപ്പം ഷോപ്പിങ്ങിനും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇത്തരത്തിലുള്ള സംവിധാനം രാജ്യത്ത് യാത്രയ്ക്ക് ആദ്യമായി നടപ്പാക്കുന്നത് കൊച്ചി മെട്രോയാണ്. സാങ്കേതിക തകരാര്‍ മൂലം ഷോപ്പിങ്ങിന് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാനാകുന്നില്ല. മെട്രോ സ്റ്റേഷനുകളില്‍ പ്രശ്നമില്ലെങ്കിലും പല കടകളിലും സൈ്വപ്പിങ് മെഷീനുകളിലൊന്നും ഈ കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല.

ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) കൊച്ചി വണ്‍ കാര്‍ഡുകള്‍ പുറത്തിറക്കിയത്. യാത്രക്കാരില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കെ.എം.ആര്‍.എല്‍. പ്രശ്നം ആക്സിസ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് കാര്‍ഡുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) യുമായി ചേര്‍ന്നാണ് ആക്സിസ് ബാങ്ക് കാര്‍ഡ് തയ്യാറാക്കിയത്. മെട്രോയുടെ ടിക്കറ്റിങ് സംവിധാനത്തിന്റെ ചെലവ് പൂര്‍ണമായും വഹിച്ചത് ആക്സിസ് ബാങ്കാണ്. ഇതിനൊപ്പം കെ.എം.ആര്‍.എല്ലിന് റോയല്‍റ്റിയായി 209 കോടി രൂപയും ആകെ വരുമാനത്തില്‍ ഒരു പങ്കും നല്‍കാനാണ് ധാരണ.

കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഷോപ്പിങ്ങിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, സാങ്കേതിക തകരാര്‍ മൂലം ഇതിന്റെ പ്രയോജനം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല.ജൂണ്‍ 17 ന് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യപാതയുടെ ഉദ്ഘാടന ചടങ്ങിലാണ് കാര്‍ഡും ഇതിന് അനുബന്ധമായുള്ള മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്തത്. പുളിഞ്ചോടും അമ്പാട്ടുകാവിലുമാണ് കൊച്ചി വണ്‍ കാര്‍ഡ് ആദ്യം കൊടുത്തു തുടങ്ങിയത്. പിന്നീടിത് രണ്ടു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിച്ചു. പ്രശ്നം പരിഹരിച്ച ശേഷം എല്ലാ സ്റ്റേഷനുകളില്‍നിന്നും കാര്‍ഡ് വിതരണം ചെയ്തു തുടങ്ങുമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. കാര്‍ഡിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആക്സിസ് ബാങ്കും കെ.എം.ആര്‍.എല്ലും ചൊവ്വാഴ്ച യോഗം ചേരും.

കൊച്ചി വണ്‍ കാര്‍ഡ്

കാഴ്ചയില്‍ എ.ടി.എം. കാര്‍ഡിനോട് സാമ്യമുള്ളതാണ് കൊച്ചി വണ്‍ കാര്‍ഡെന്ന സ്മാര്‍ട്ട് കാര്‍ഡ്. മെട്രോയിലെ യാത്രകള്‍ക്കൊപ്പം ഷോപ്പിങ്ങിനും സിനിമ കാണുന്നതിനും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ഇതുപയോഗിക്കാം.ഫോണ്‍ പോലെ റീച്ചാര്‍ജ് ചെയ്യാനാകും. മെട്രോയ്ക്കനുബന്ധമായുള്ള മറ്റു ഗതാഗത സംവിധാനങ്ങളിലും ഭാവിയില്‍ കാര്‍ഡുപയോഗിച്ച് യാത്ര സാധ്യമാകും. മെട്രോയിലും ബസിലും ജെേലമട്രായുടെ ഭാഗമായ ബോട്ടുകളിലുമെല്ലാം ഒറ്റ ടിക്കറ്റില്‍ യാത്രയെന്നതാണ് ലക്ഷ്യം.കാര്‍ഡ് വാങ്ങുന്നതിന് 150 രൂപയാണ് നല്‍കേണ്ടത്. ഈ തുകയ്ക്ക് പിന്നീട് യാത്ര ചെയ്യാമെന്ന്് മെട്രോ അധികൃതര്‍ പറഞ്ഞു. വാര്‍ഷിക ഫീസായി 75 രൂപയും ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 12 രൂപയും നല്‍കണം.