ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി 

 ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി 
 ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി 

ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി: ചിട്ടയോടെ ബസ് ഓടിച്ചു; വരുമാനം ഏഴുകോടി 

കണ്ണൂര്‍: ‘ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.’ യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനവും കൂടി. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമുള്ള സര്‍വീസുകളാണ് വരുമാനവര്‍ധന ലക്ഷ്യമിട്ട് സംസ്ഥാനത്തൊട്ടാകെ മുടങ്ങാതെ ഓടിച്ചത്.

എം.ഡി.യുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ച്ചയായ അവധിക്കുശേഷമുള്ള പ്രവൃത്തിദിനത്തില്‍ കൂടുതല്‍ തിരക്ക് പ്രതീക്ഷിച്ചായിരുന്നു നടപടി. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ജോലിക്ക് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ച് എല്ലാസര്‍വീസുകളും അയക്കാനായിരുന്നു നിര്‍ദേശം.

ചൊവ്വാഴ്ച രാവിലെ നാലുമണിക്കുതന്നെ മേഖലാ ഓഫീസര്‍മാരും കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരും ഹാജരായി. ഡിപ്പോകളിലെ എല്ലാ സര്‍വീസുകളും കൃത്യമായി നടത്തി. രാവിലത്തെ സര്‍വീസുകളില്‍ വിവിധയിടങ്ങളിലായി പരിശോധനകളും നടന്നു.

ആറുകോടി രൂപയാണ് നിലവില്‍ ശരാശരി ദിവസവരുമാനം. ഇത് കഴിഞ്ഞദിവസം 7,08,61,363 രൂപയായി. ജീവനക്കാരില്ലാത്തതിനാലും ബസ് തകരാറുകാരണവും ദിവസേന ഒട്ടേറെ ഷെഡ്യൂളുകള്‍ റദ്ദാക്കാറുണ്ട്.

ഓപ്പറേഷന്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗമായി 5470 ഷെഡ്യൂളുകള്‍ ഓടിച്ചു. സാധാരണദിവസത്തേക്കാള്‍ 150 ഷെഡ്യൂളുകള്‍ അധികം. ജീവനക്കാരെ അധികസമയം ജോലിക്കായും നിയോഗിച്ചു. 5595 ബസുകളാണ് സര്‍വീസ് നടത്തിയത്. ഇതില്‍ 524 എണ്ണം ജന്റം ബസുകളായിരുന്നു.

മേഖലാതലത്തില്‍ വരുമാനം

കോഴിക്കോട് 1,25,26278

തൃശ്ശൂര്‍ 1,06,83976

എറണാകുളം 1,63,32306

കൊല്ലം 1,38,98140

തിരുവനന്തപുരം 1,50,90884