പച്ച ലഡു, മധുര പലഹാരങ്ങള്‍, വിജയച്ചിരിയോടെ കാരത്തോട് വീട്പച്ച ലഡു, മധുര പലഹാരങ്ങള്‍, വിജയച്ചിരിയോടെ കാരത്തോട് വീട്


പച്ച ലഡു, മധുര പലഹാരങ്ങള്‍, വിജയച്ചിരിയോടെ കാരത്തോട് വീട്

പച്ച ലഡു, മധുര പലഹാരങ്ങള്‍, വിജയച്ചിരിയോടെ കാരത്തോട് വീട്

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ വീടായ ബൈത്തുനഈമിലും കാരാത്തോെട്ട പാണ്ടിക്കടവത്ത് വീട്ടിലും പതിവിലേറെ ചായയും വെള്ളവും പലഹാരങ്ങളും വിളമ്പിയ ദിവസമായിരുന്നു തിങ്കളാഴ്ച. രാവിലെ മുതല്‍ നേതാക്കളും അണികളും അണമുറിയാതെ ഇരുവീടുകളിലേക്കും ഒഴുകിയെത്തിയെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈത്തുനഈമില്‍ ഹൈദരലി തങ്ങളും പാണ്ടിക്കടവത്ത് വീട്ടില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും ആരവങ്ങള്‍ക്ക് നടുവില്‍ വിജയച്ചിരിയോടെ നിന്നു.

ഭൂരിപക്ഷം കുതിച്ചുകയറുന്നത് കുടുംബത്തോടൊപ്പം ടി.വിയില്‍ കണ്ടിരുന്ന കുഞ്ഞാലിക്കുട്ടിയോടൊപ്പം പി.വി. അബ്ദുല്‍ വഹാബ് എം.പിയും മറ്റ് നേതാക്കളും ചേര്‍ന്നു. മാധ്യമപ്രവര്‍ത്തകരുമായി പ്രതീക്ഷകള്‍ പങ്കുവെക്കുേമ്പാഴും മകന്‍ ആഷിഖിനോട് ലീഡിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വ്യക്തമായ സൂചന ലഭിച്ചതോടെ 10 മണിക്ക് കുഞ്ഞാലിക്കുട്ടി ഹൈദരലി തങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. ജയ് വിളികളോടെ അണികള്‍ സ്വാഗതം ചെയ്തു.

തങ്ങളെ കൂടാതെ പി.വി. അബ്ദുല്‍ വഹാബ് എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, സാദിഖലി തങ്ങള്‍, എം.എല്‍.എമാരായ എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അഹമ്മദ് കബീര്‍ എന്നിവരും വൈകാതെയെത്തി. അരമണിക്കൂര്‍ ചെലവിട്ട് കുഞ്ഞാലിക്കുട്ടി വീണ്ടും കാരാത്തോെട്ട വീട്ടിലേക്ക്. ഭൂരിപക്ഷം ഒന്നരലക്ഷം പിന്നിട്ടതോടെ 11.15ഓടെ ഓഫിസിന് പുറത്തെ അണികള്‍ക്കിടയിലേക്ക് ഇറങ്ങിവന്നു. ആവേശം അണപൊട്ടിയൊഴുകി. വോെട്ടണ്ണല്‍ അവസാനത്തോടടുത്തിരുന്നു അപ്പോള്‍.

ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ, ഇ. അഹമ്മദിന്റെ റെക്കോഡ് മറികടക്കുമോ എന്ന കണക്കുകൂട്ടലിലേക്ക് അണികള്‍ തിരിഞ്ഞു. 12 മണിയോടെ പൂര്‍ണഫലമെത്തി. ലീഡ് 1,71,023. അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ലെന്ന ചെറിയ നിരാശ അണികളില്‍ പടര്‍ന്നെങ്കിലും അതിനെ മറികടന്ന് ആഘോഷം പുറെേത്തക്കാഴുകി. പച്ച ലഡുവുമായി പ്രവര്‍ത്തകരെത്തി. മധുരം നുകര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ വിജയാഘോഷം. ശേഷം ആഹ്ലാദം പങ്കുവെക്കാന്‍ വീണ്ടും പാണക്കാേട്ടക്ക്. കാരാത്തോട്ടുനിന്നാരംഭിച്ച പ്രകടനം അപ്പോള്‍ പാണക്കാടും പിന്നിട്ട് മലപ്പുറം നഗരത്തിലേക്ക് നീങ്ങി.