നാലുമണിക്കൂര്‍ പ്രാണവേദന; ആരും കണ്ടില്ല, കേട്ടില്ല

നാലുമണിക്കൂര്‍ പ്രാണവേദന; ആരും കണ്ടില്ല, കേട്ടില്ല
നാലുമണിക്കൂര്‍ പ്രാണവേദന; ആരും കണ്ടില്ല, കേട്ടില്ല

നാലുമണിക്കൂര്‍ പ്രാണവേദന; ആരും കണ്ടില്ല, കേട്ടില്ല

കാക്കനാട്: ശരീരത്തിന്റെ പിന്‍ഭാഗം പാടേ തകര്‍ന്നു. നാലു കാലുകളും ശരീരമാസകലമുള്ള എല്ലുകളും നുറുങ്ങി. ചിലതു ശ്വാസകോശത്തില്‍ തറച്ചുകയറി. ഒന്നു കരയാന്‍ പോലുമായില്ല. നടുറോഡില്‍ കണ്ണുകള്‍ തുറിച്ചു ചലനമറ്റു ചോര വാര്‍ന്നുള്ള ആ കിടപ്പുകണ്ടിട്ടും ആരുടെയും മനസ്സലിഞ്ഞില്ല. അഞ്ഞൂറു മീറ്റര്‍ അപ്പുറത്ത് ഒരു മൃഗാശുപത്രിയുണ്ടെന്നു പോലും ആരുമോര്‍ത്തില്ല. കാക്കനാട് അപകടത്തില്‍പ്പെട്ട കാട്ടുപോത്തിനെ തിരിഞ്ഞു നോക്കാനോ മൃഗാശുപത്രിയിലേക്ക് വിളിച്ചു പറായനോ ആരും മനസ് കാണിക്കാത്തതിനെ വിമര്‍ശിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂക്ഷ്മതയോടെ വാഹനം വെട്ടിച്ചും കാണാത്ത മട്ടില്‍ നടന്നും അതിവേഗം നീങ്ങി. മനുഷ്യരെപ്പോലെ പെരുമാറാതിരുന്നതു ചില പക്ഷികളും മൃഗങ്ങളും മാത്രം. കാക്കകള്‍ കൂട്ടംകൂടി കരഞ്ഞു. തെരുവുനായ്ക്കള്‍ കുരച്ച് ഒച്ചവച്ചു. ഒന്നു രക്ഷിക്കൂ എന്നായിരുന്നു ആ നിലവിളികള്‍.

നിസ്സഹായനായ ആ ജീവിയുടെ പ്രാണന്റെ വേദന നാലു മണിക്കൂറോളം ആരും കാണാതെ പോയി. ഒരു പോത്തല്ലേ, ആര്‍ക്കെന്തു ചേതം എന്നു വിചാരിക്കാത്തവര്‍ വരേണ്ടിവന്നു ഒന്നാശുപത്രിലേക്കു കൊണ്ടുപോകാന്‍.