രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി സിപിഐഎംരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി സിപിഐഎം


രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി സിപിഐഎം

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി സിപിഐഎം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള രാഷ്ട്രീയനീക്കത്തിന് പിന്തുണയുമായി സിപിഐഎം. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പോടെ ദേശീയരാഷ്ട്രീയത്തില്‍ ബിജെപി പിടിമുറുക്കിയ സാഹചര്യം നേരിടാന്‍ മതേതര-ജനാധിപത്യപാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിലെ ധാരണയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍, ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നത് വീണ്ടും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് തലവേദനയായി. ബംഗാള്‍ ഘടകത്തിന്റെ സമ്മര്‍ദത്തിന് നേതൃത്വം വഴങ്ങേണ്ടി വന്നാല്‍, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും.

ഓഗസ്റ്റില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള അംഗബലം ഇടതുപക്ഷത്തിനില്ല. ആയതിനാല്‍, ദേശീയതലത്തില്‍ ബി.ജെ.പി.യെ നേരിടാനുള്ള രാഷ്ട്രീയഐക്യത്തിനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ സമീപിക്കാനും പൊതുസ്ഥാനാര്‍ഥിയുടെ സാധ്യത തേടാനും പി.ബി.യില്‍ ധാരണയായി. ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഈ നിര്‍ദേശവുമായി സി.പി.എം. അടക്കമുള്ള പാര്‍ട്ടികളെ സമീപിച്ചിരുന്നു. സി.പി.എം. പച്ചക്കൊടി കാട്ടിയതോടെ ഈ നീക്കം ബലപ്പെടും.

അടുത്തമാസം നടക്കുന്ന മുനിസിപ്പല്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. തൃണമൂലിനെയും ബി.ജെ.പി.യെയും ഫലപ്രദമായി നേരിടാന്‍ ഒറ്റയ്ക്കുപറ്റില്ലെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ നിവൃത്തിയില്ലെന്നുമാണ് ബംഗാള്‍ഘടകം വാദിക്കുന്നത്.

എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് അടവുനയത്തിന് വിധേയമായിട്ടല്ലെന്ന് തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതില്‍ ബംഗാള്‍ ഘടകത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും സഖ്യത്തിന് ആവശ്യമുയര്‍ന്നതോടെ വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യും. കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനും നീക്കം ഊര്‍ജിതമായി. ബംഗാളില്‍നിന്ന് ആറു രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരും. ഇതില്‍ അഞ്ചെണ്ണത്തില്‍ തൃണമൂല്‍ വിജയിക്കുമെങ്കിലും ആറാമത്തെ സീറ്റില്‍ ഇടതിനോ കോണ്‍ഗ്രസിനോ വിജയിക്കാനാവും. ആരു മത്സരിച്ചാലും വിജയിക്കാന്‍ പരസ്?പരം സഹായിക്കേണ്ടിവരും. യെച്ചൂരി സ്ഥാനാര്‍ഥിയാവുന്നതിനോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. എന്നാല്‍, ജനറല്‍ സെക്രട്ടറിയായതിനാല്‍ യെച്ചൂരിക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.