സിപിഐഎമ്മുകാരനെന്ന് കരുതി ആര്‍എസ്എസ് വെട്ടിയത് പത്രം ഏജന്റിനെ; മാസങ്ങളായി ഹരിദാസ് ഐസിയുവില്‍ 

സിപിഐഎമ്മുകാരനെന്ന് കരുതി ആര്‍എസ്എസ് വെട്ടിയത് പത്രം ഏജന്റിനെ; മാസങ്ങളായി ഹരിദാസ് ഐസിയുവില്‍ 
സിപിഐഎമ്മുകാരനെന്ന് കരുതി ആര്‍എസ്എസ് വെട്ടിയത് പത്രം ഏജന്റിനെ; മാസങ്ങളായി ഹരിദാസ് ഐസിയുവില്‍ 

സിപിഐഎമ്മുകാരനെന്ന് കരുതി ആര്‍എസ്എസ് വെട്ടിയത് പത്രം ഏജന്റിനെ; മാസങ്ങളായി ഹരിദാസ് ഐസിയുവില്‍ 

കോഴിക്കോട്: ആര്‍എസ്എസുകാര്‍ തകര്‍ത്ത പത്രം ഏജന്റിന്റെ ജീവിതം ഇപ്പോഴും മെഡിക്കല്‍കോളേജ് ആശുപത്രി ഐസിയുവില്‍. മാതൃഭൂമി പത്രത്തിന്റെ ചേലിയ ഏജന്റ് ചേലിയ മീത്തലെവീട്ടില്‍ ഹരിദാസന്‍ പണിക്കരെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ച് കൈയും കാലും തല്ലിയൊടിച്ചത്. സിപിഐ എമ്മുകാരനാണെന്ന് കരുതിയായിരുന്നു ആക്രമണം. തകര്‍ന്ന ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഹരിദാസന്‍ പണിക്കരും കുടുംബവും. ദേശാഭിമാനി പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മെയ് 15നാണ് സംഭവം. ദേശാഭിമാനി ഏജന്റും ചേലിയ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ ഭാസ്കരനായിരുന്നു അക്രമികളുടെ ലക്ഷ്യം.  ചെങ്ങോട്ടുകാവില്‍നിന്ന് പത്രക്കെട്ട് എടുത്ത് സ്കൂട്ടറില്‍ ചേലിയയിലേക്ക് പോകവെ എടക്കുളം ഞാണംപൊയില്‍ ഗോപാലന്‍കുട്ടി സ്മാരകത്തിന് സമീപമുള്ള റോഡിലായിരുന്നു ആക്രമണം. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ല. അന്വേഷണം തുടരുകയാണെന്ന് കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംശയിക്കുന്ന അമ്പതോളം പേരെ ചോദ്യം ചെയ്തതായും സൈബര്‍സെല്ലിന്റെ സഹായം തേടിയതായും അദ്ദേഹം പറഞ്ഞു.

ദയനീയാവസ്ഥയാണ് ഹരിദാസന്റേത്. കൈയ്ക്കും കാലിനുമായി രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. മര്‍ദനമേറ്റ വലതുകൈയുടെ എല്ല് പൊടിഞ്ഞു. കൈ അനക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഒരു മാസത്തോളം മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു. അതിനുശേഷം വീട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജൂലൈ 31ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കാലിന് വീണ്ടും ശസ്ത്രക്രിയ നടത്തി.

ആക്രമണം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ആര്‍എസ്എസ് തേര്‍വാഴ്ചയായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഹരിദാസനു നേരെയുണ്ടായ ആളുമാറിയുള്ള ആക്രമണം. സാധാരണ ദിവസങ്ങളില്‍ ദേശാഭിമാനി ഏജന്റ് രണ്ടാമതായാണ് പത്രക്കെട്ടുകള്‍ എടുക്കാന്‍ എത്തിയിരുന്നത്. അന്നേദിവസം കുറച്ചു വൈകിയതിനാല്‍ ഹരിദാസനായിരുന്നു അവസാനമെത്തിയത്. സിപിഐ എമ്മുകാരനാണെന്നു കരുതി ആര്‍എസ്എസിന്റെ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തിനു ശേഷം 'എന്തിനാണിതെന്ന് മനസ്സിലായില്ലേ, സിപിഐ എമ്മുകാരൊക്കെ കരുതിയിരുന്നോളൂ' എന്നാക്രോശിച്ചതായും ഹരിദാസന്റെ മകന്‍ സായ്പ്രസാദ് പറഞ്ഞു. ബൈക്കില്‍ വന്ന മൂന്നുപേരാണ് ഹരിദാസന്‍ ഓടിച്ച സ്കൂട്ടര്‍ തടഞ്ഞ് ആക്രമിച്ചത്. നിറയെ ആണിവച്ച ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കാലും കൈയും തല്ലിയൊടിച്ചു. അക്രമികളുടെ അട്ടഹാസവും കരച്ചിലും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു.