സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം: അടുത്ത വര്‍ഷത്തേക്കുളള ഉത്പാദനം തുടങ്ങി; പദ്ധതി ഉദ്ഘാടനം ഈ മാസംസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം: അടുത്ത വര്‍ഷത്തേക്കുളള ഉത്പാദനം തുടങ്ങി; പദ്ധതി ഉദ്ഘാടനം ഈ മാസം


സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം: അടുത്ത വര്‍ഷത്തേക്കുളള ഉത്പാദനം തുടങ്ങി; പദ്ധതി ഉദ്ഘാടനം ഈ മാസം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം: അടുത്ത വര്‍ഷത്തേക്കുളള ഉത്പാദനം തുടങ്ങി; പദ്ധതി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം സൌജന്യമായി നല്‍കുന്നതിനുള്ള കൈത്തറിത്തുണി തയ്യാറായതിനൊപ്പം അടുത്ത വര്‍ഷത്തേക്കുള്ള നെയ്ത്തും ആരംഭിച്ചു. പദ്ധതിയുടെ ഒന്നാംഘട്ട വിതരണത്തിനുള്ള തുണി ചുരുങ്ങിയ സമയത്തിനുള്ളിലാണ് തയ്യാറാക്കിയതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി മുതല്‍ നെയ്ത്ത് ആരംഭിച്ച് മെയ് ആകുമ്പോഴേക്കും 10.52 ലക്ഷം മീറ്റര്‍ തുണി നിര്‍മിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞു. അടുത്ത വര്‍ഷത്തേക്കുള്ള ഉല്‍പ്പാദനം ഇപ്പോഴേ തുടങ്ങണമെന്ന മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശം കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നു. വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെടുന്നതിനനുസരിച്ച് അടുത്തവര്‍ഷം കൂടുതല്‍ ക്‌ളാസുകളിലേക്ക് സൌജന്യ യൂണിഫോം വിതരണം ചെയ്യാനുള്ള പരിശ്രമമാണ് വകുപ്പ് നടത്തുന്നത്.

പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ കൈത്തറി സഹകരണസംഘങ്ങളില്‍നിന്നും ഹാന്‍ഡ്വീവില്‍ നിന്നുമുള്ള എണ്ണായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിലും ഉയര്‍ന്ന കൂലിയും നല്‍കാന്‍ പദ്ധതിക്ക് കഴിഞ്ഞു. ഹാന്‍ഡ്വീവ് ഉള്‍പ്പെടെ 224 കൈത്തറി സഹകരണ സംഘങ്ങളിലൂടെയാണ് തുണി നിര്‍മാണം നടക്കുന്നത്. 100 മുതല്‍ 150 രൂപ കൂലി ലഭിച്ചിരുന്ന അവസ്ഥയില്‍ നിന്നു മാറി 400 മുതല്‍ 600 രൂപ വരെ സമ്പാദിക്കാന്‍ തൊഴിലാളികള്‍ക്ക് സഹായകമായി. നൂല്‍ സംഭരണംമുതല്‍ തുണിയുടെ വിതരണംവരെയുള്ള സൂക്ഷ്മ പരിശോധനയ്ക്ക് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തുണി നിര്‍മാണത്തിനാവശ്യമായ നൂല്‍ വാങ്ങിയതും വിതരണം ചെയ്തതും കണ്ണൂരിലുള്ള കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍എച്ച്ഡിസി) വഴിയാണ്. തിരുവനന്തപുരംമുതല്‍ എറണാകുളംവരെ വിതരണം ചെയ്യാനുള്ള തുണി ഹാന്‍ടെക്‌സും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ വിതരണം ചെയ്യാനുള്ള തുണി ഹാന്‍ഡ്വീവും ശേഖരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി കേരളത്തിലെ കൈത്തറി മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ ആരംഭിച്ച പദ്ധതിയെ തകര്‍ക്കാന്‍ കടലാസ് സംഘടനകള്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. 30 കോടിയില്‍ താഴെ മാത്രം ചെലവ് വന്നിട്ടുള്ള ഈ പദ്ധതിക്ക് 350 കോടി രൂപ അനുവദിച്ചുവെന്ന പ്രചാരണവും നടത്തുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കൈത്തറി ഡയറക്ടര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി കുട്ടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിഫോം വിതരണം ചെയ്യും. 22ന് തിരുവനന്തപുരം വിജെടി ഹാളിലാണ് പദ്ധതിയുടെ ഒന്നാംഘട്ട വിതരണോദ്ഘാടനം.