എട്ടുവയസുകാരന്‍ ഫഹദിനെ ആര്‍എസ്എസുകാര്‍ കൊന്നത് അച്ഛന്‍ കമ്യൂണിസ്റ്റ് ആയതിന്എട്ടുവയസുകാരന്‍ ഫഹദിനെ ആര്‍എസ്എസുകാര്‍ കൊന്നത് അച്ഛന്‍ കമ്യൂണിസ്റ്റ് ആയതിന്


എട്ടുവയസുകാരന്‍ ഫഹദിനെ ആര്‍എസ്എസുകാര്‍ കൊന്നത് അച്ഛന്‍ കമ്യൂണിസ്റ്റ് ആയതിന്

എട്ടുവയസുകാരന്‍ ഫഹദിനെ ആര്‍എസ്എസുകാര്‍ കൊന്നത് അച്ഛന്‍ കമ്യൂണിസ്റ്റ് ആയതിന്

കാഞ്ഞങ്ങാട്: ഫഹദിന് എട്ട് വയസ്സുമാത്രമായിരുന്നു. രാഷ്ട്രീയവും മതവും എന്തെന്നുപോലും അറിയാത്ത പ്രായം. എന്‍ഡോസള്‍ഫാന്‍ ബാധമൂലം കാലിന് സ്വാധീനക്കുറവും. ആ പിഞ്ചുകുഞ്ഞിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരുംകൊലചെയ്തത്. 2015 ജൂലൈ ഒമ്പതിനാണ് സംഭവം. പെരിയ കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്നു ഫഹദ്. സഹോദരി ഷൈലയ്ക്കും കൂട്ടുകാരനുമൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ ചാന്തന്‍മുള്ളില്‍വച്ച് സഹപാഠികളുടെ മുന്നില്‍വച്ചാണ് ആര്‍എസ്എസുകാരനായ വിജയന്‍ ഫഹദിനെ വെട്ടിനുറുക്കിയത്. ഫഹദിന്റെ തലയ്ക്കാണ് വെട്ടിയത്. കത്തി വീശുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ കാലിന് സ്വാധീനക്കുറവുണ്ടായിരുന്നതിനാല്‍ ഫഹദ് വീണു. ജീവനുവേണ്ടി കേണിട്ടും വീണുകിടന്ന ഫഹദിനെ തുരുതുരാ വെട്ടി...

കണ്ണോത്തെ ഓട്ടോ ഡ്രൈവറും സിഐടിയു പ്രവര്‍ത്തകനുമായ അബ്ബാസിന്റെയും ആയിഷയുടെയും മകനായിരുന്നു ഫഹദ്. വിജയനുമായി ഫഹദിനോ അവന്റെ രക്ഷിതാക്കാള്‍ക്കോ ഒരു വിരോധവുമുണ്ടായിരുന്നില്ല. ഫഹദിന്റെ ഉപ്പ കമ്യൂണിസ്റ്റാണെന്നതും ന്യൂനപക്ഷത്തിലായിപ്പോയി എന്നതുമാണ് അയല്‍വാസികൂടിയായ വിജയനെ അസ്വസ്ഥനാക്കിയത്.

അന്യമതസ്പര്‍ധ വളര്‍ത്തുന്ന ആര്‍എസ്എസ് ശാഖയുടെ സൃഷ്ടിയാണ് വിജയന്‍. കാഞ്ഞങ്ങാട് കോട്ടപ്പാറ ആര്‍എസ്എസ് ശാഖയിലെ നിത്യസന്ദര്‍ശകനായിരുന്നു. ശാഖകളില്‍വച്ച് മനുഷ്യനെ പച്ചയായി വെട്ടിക്കൊല്ലാന്‍ ലഭിക്കുന്ന പരിശീലനം എട്ടു വയസ്സുകാരനില്‍ ക്രൂരമായി പ്രയോഗിക്കുകയായിരുന്നു. കെ പി ശശികലയെപ്പോലുള്ള സംഘപരിവാര്‍ നേതാക്കളുടെ വിഷലിപ്തമായ പ്രസംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുന്ന സ്വഭാവവും വിജയനുണ്ടായിരുന്നു. മുസ്‌ളിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നാട്ടുകാരെ തിരിച്ചുവിടുന്നതായിരുന്നു വിജയന്റെ പ്രവര്‍ത്തനരീതി.

കൊലപാതകിയായ വിജയന്‍ മനോരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ നീക്കം നടത്തിയെങ്കിലും വൈദ്യപരിശോധനയില്‍ ആ കള്ളം പൊളിഞ്ഞു. മുസ്‌ളിങ്ങള്‍ ട്രെയിനിന് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ മുമ്പ് പൊലീസ് പിടിയിലായിട്ടുണ്ട്. കാസര്‍കോട് റെയില്‍വേ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് ഇപ്പോഴും നിലവിലുണ്ട്.