സംസ്ഥാനത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ല; 19,000 വാഹനങ്ങള്‍ക്ക് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്രംസംസ്ഥാനത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ല; 19,000 വാഹനങ്ങള്‍ക്ക് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്രം


സംസ്ഥാനത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ല; 19,000 വാഹനങ്ങള്‍ക്ക് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്രം

സംസ്ഥാനത്ത് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ല; 19,000 വാഹനങ്ങള്‍ക്ക് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്രം

കാസര്‍കോട്: വാഹനങ്ങളുടെയും അപകടമരണങ്ങളുടെയും നിരക്ക് വര്‍ധിക്കുന്ന കേരളത്തില്‍ മോേട്ടാര്‍ വാഹന വകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം ആനുപാതികമായി കൂടുന്നില്ല. ഒരുകോടി പതിനാറ് ലക്ഷം വാഹനങ്ങളുള്ള കേരളത്തില്‍ 212 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 400 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണുള്ളതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.19,000 വാഹനങ്ങള്‍ക്ക് ഒരാള്‍ എന്നനിലയിലാണ് കണക്ക്. 10 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയിലേക്ക് ജോലിയും ഉത്തരവാദിത്തവും വര്‍ധിച്ചുവെങ്കിലും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടില്ല.

ആധുനികവത്കരണത്തിന്‍െയും കമ്പ്യൂട്ടറൈസേഷെന്റയും ഗുണം ഏറെയും മിനിസ്റ്റീരിയല്‍ മേഖലയിലാണ് ഫലമുണ്ടാക്കിയത്. അതിനാല്‍ വാഹനമേഖലയില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പും മോഷണവും റോഡു സുരക്ഷാപ്രശ്‌നങ്ങളും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നാണ് പറയുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, വില്‍പന, ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ്, ആക്‌സിഡന്റ് വെരിഫിക്കേഷന്‍, ബസ് സര്‍വിസ് വെരിഫിക്കേഷന്‍, റൂട്ട് അന്വേഷണം, ബസ്സ്റ്റാന്‍ഡ്, ബസ്സ്‌റ്റോപ് നിര്‍മാണ റിപ്പോര്‍ട്ട്, പിടിച്ചിട്ട വാഹനങ്ങളുടെ മൂല്യനിര്‍ണയം, ബാഡ്ജ് പരീക്ഷ, ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍, ഡ്രൈവിങ് സ്‌കൂള്‍ പരിശോധന, റോഡ് സുരക്ഷ ക്ലാസ്, ജില്ല താലൂക്ക് യോഗങ്ങള്‍ തുടങ്ങിയവയുടെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിച്ചതായാണ് പറയുന്നത്.

മിക്ക പരിശോധനകളും നടക്കാറില്ല. പലയിടത്തും ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നത് ആവശ്യത്തിന് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തത് മുതലെടുത്താണെന്നാണ് പറയുന്നത്. വാഹനപരിശോധന നടത്താന്‍ ആളില്ലാത്തതിനാല്‍ അപകടങ്ങളും വാഹന കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ഈ പരിശോധനക്ക് പ്രത്യേക സ്‌ക്വാഡില്ലാത്തത് കാസര്‍കോട്ടും വയനാട്ടിലും മാത്രമാണ്. ഏറ്റവും ഒടുവില്‍ 2013ലാണ് 55 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചത്.