കേരളത്തില്‍ 83 മുതല്‍ 90 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എമെഗ് അഭിപ്രായ സര്‍വ്വേ; യുഡിഎഫിന് 57 സീറ്റ് വരെ ലഭിച്ചേക്കാം; 'ബിജെപി അക്കൗണ്ട് തുറക്കില്ല'

May 9, 2016, 3:52 pm
കേരളത്തില്‍ 83 മുതല്‍ 90 വരെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എമെഗ് അഭിപ്രായ സര്‍വ്വേ; യുഡിഎഫിന് 57 സീറ്റ് വരെ ലഭിച്ചേക്കാം; 'ബിജെപി അക്കൗണ്ട് തുറക്കില്ല'
NEWS

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് 83 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമെഗ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കണോമിക് ഗ്രോത്ത്) ന്റെ സെഫോളജി വിഭാഗം നടത്തിയ ഏഴാമത് എഡിഷന്‍ അഭിപ്രായ സര്‍വ്വേയിലാണ് ഇടതിന് വ്യക്തമായ മുന്നേറ്റമുണ്ടാവുമെന്ന കണ്ടെത്തല്‍.

യുഡിഎഫിന് 50 മുതല്‍ 57 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും എന്നാല്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നു. 20,000 വോട്ടര്‍മാര്‍ വീതം മൂന്ന് ഭാഗങ്ങളിലായി 60,000 പേരിലൂടെയാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. മൂന്ന് രീതിയിലാണ് സര്‍വ്വേഫലം പൂര്‍ത്തീകരിച്ചത്.

1) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത പാര്‍ട്ടിയ്ക്ക് തന്നെയാണോ ഇത്തവണ വോട്ട്? അതോ മാറ്റമുണ്ടോ? ഉണ്ടെങ്കില്‍ ഏത് പാര്‍ട്ടി?

2) രണ്ടാമത്തെ ഭാഗം നേരിട്ടുള്ള വോട്ടിംഗ് . എല്ലാ പാര്‍ട്ടികളുടേയും പേരിലുള്ള ബാലറ്റ് സ്ലിപ്പില്‍ രഹസ്യ വോട്ട് രേഖപ്പെടുത്തിക്കൊണ്ട്

3) മൂന്നാമത്തേത് ഭരണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അടങ്ങിയത്

മൂന്ന് ഭാഗങ്ങളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഫലം കണക്കാക്കിയിരിക്കുന്നത്.  സര്‍വ്വേയുടെ വിശദാശംങ്ങള്‍ പരിശോധിക്കുമ്പോള്‍ വടക്കന്‍ കേരളവും തെക്കന്‍ കേരളവും എല്‍ഡിഎഫിനെ കൂടുതല്‍ പിന്തുണയ്ക്കുമ്പോള്‍ മധ്യകേരളം യുഡിഎഫിന് നേരിയ അനുകൂലമായി കാണാം. ബിഡിജെഎസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ തീരുമനത്തോട് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും യോജിപ്പില്ല. ബിഡിജെഎസിന് രാഷട്രീയ പ്രസക്തി ഇല്ല എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേരുടേയും അഭിപ്രായം.

സര്‍വ്വേയിലെ മറ്റ് പ്രധാന കണ്ടെത്തലുകള്‍

  • ബിജെപിയ്ക്ക് വോട്ട് ശതമാനം കൂടും
  • ബിജെപി സജീവ സാന്നിധ്യം നാല് മണ്ഡലങ്ങളില്‍ മാത്രം
  • ബിജെപിയുടെ പരമ്പരാഗത വോട്ടില്‍ ബിഡിജെഎസ് വിള്ളല്‍ വീഴ്ത്തും
  • വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും മലബാറില്‍ യുഡിഎഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്തും
  • മതനേതാക്കളുടെ ഭീഷണി രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷീണം ചെയ്യും
  • യുഡിഎഫ് സര്‍ക്കാര്‍ കാലവധി തീരുന്നതിന്റെ അവസാന നാളുകളിലെടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയാവും
  • ബാറുകള്‍ പൂട്ടിയതുകൊണ്ട് മദ്യപാനം നിര്‍ത്തിയതായി അറിയില്ലെന്ന് 90 ശതമാനം ആളുകള്‍
  • സോളാര്‍ തട്ടിപ്പില്‍ ഭരണ കക്ഷിയ്ക്ക് പങ്കുണ്ടെന്ന് 63 ശതമാനം ആളുകള്‍