മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു  

August 13, 2017, 6:38 pm
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു   
Kerala
Kerala
മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു   

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു  

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസില്‍ ആണ് മരിച്ചത്. 21കാരനായ മാസിലിനെ കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മാസിലിനെ അഞ്ചരയോടെ രണ്ട് പേര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.

ഇയാളെ ചികിത്സയ്ക്കായി മാറ്റിയ തക്കത്തിന് ആശുപത്രിയിലെത്തിച്ച രണ്ട് പേരും സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.