സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു  

June 25, 2017, 9:06 pm
സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു  
Kerala
Kerala
സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു  

സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു  

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ദമ്പതികളടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര്‍ സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകന്‍ ഹഫ്‌നാസ് അഷ്‌റാഫ് എന്നിവരാണ് മരിച്ചത്.

മക്ക-മദീന ഹൈവേയില്‍ ഖുലൈസില്‍ വെച്ചാണ് അപകടമുണ്ടായത്. അഞ്ച് പേരായിരുന്നു അപകടത്തില്‍ പെട്ടത്. ദമ്പതികളുടെ രണ്ട് മക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

മക്കയില്‍ ഉംറയും പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെ നാല് മണിയോടെയായിരുന്നു അപകടം. ദമാമില്‍ ടാക്‌സി ഡ്രൈവറാണ് അഷ്‌റഫ്. സന്ദര്‍ശകവിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. നാല് ദിവസം മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്. മൃതദേഹങ്ങള്‍ ഖുലൈസ് ജനറല്‍ ആശുപത്രിയില്‍.