അവധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കാനൊരുങ്ങി വിമാനകമ്പനികള്‍; ഗള്‍ഫ് യാത്രക്കൂലിയില്‍ നാലിരട്ടി വര്‍ധന 

March 31, 2017, 8:46 am
അവധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കാനൊരുങ്ങി വിമാനകമ്പനികള്‍; ഗള്‍ഫ് യാത്രക്കൂലിയില്‍ നാലിരട്ടി വര്‍ധന 
Kerala

കൊച്ചി: പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ അടച്ച് അവധിക്കാലം ആരംഭിച്ചതോടെ കൊള്ളക്കൊരുങ്ങി വിമാനകമ്പനികള്‍. അവധിക്കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ്,യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങള്‍ ഒരുങ്ങിയതോടെയാണ് വിമാനകമ്പനികള്‍ നിരക്ക് നാലിരട്ടിയോളം വര്‍ധിപ്പിച്ചത്. സാധാരണ ദിവസങ്ങളില്‍ 5000 രൂപക്ക് വരെ ദുബായ്ക്ക് ടിക്കറ്റ് കിട്ടുന്ന അവസ്ഥയില്‍ നിന്ന് മാറി ഇപ്പോള്‍ 20000 രൂപയോളമാണ് നിരക്ക്. ഷാര്‍ജ,അബുദാബി എന്നിവിടങ്ങളിലേക്ക് 5500 രൂപക്ക് കിട്ടിയിരുന്ന ടിക്കറ്റിനും 20000 രൂപ തന്നെ നല്‍കണം.

കുവെറ്റ്,സൗദി അറേബ്യ, ദോഹ എന്നിവിടങ്ങളിലേക്ക് തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 9000,10000,7000 രൂപ നിലവാരത്തില്‍ പറക്കാമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ നാലിരട്ടിയോളമാണ് നിരക്ക്. സാധാരണക്കാരുടെ എയര്‍ലൈന്‍സ് എന്നറിയപ്പെടുന്ന എയര്‍ഇന്‍ഡ്യ എക്‌സ്പ്രസില്‍ പോലും ദുബായിലേക്ക് പറക്കണമെങ്കില്‍ 21000 രൂപ നല്‍കണം.

അവധിക്കാലം ആരംഭിക്കുന്ന മാര്‍ച്ച് അവസാന വാരത്തോടെയാണ് നിരക്ക് വര്‍ധന കമ്പനികള്‍ നടപ്പിലാക്കിയത്. ഈ നിരക്ക് വര്‍ധന അവധിക്കാലം അവസാനിക്കുന്ന ഏപ്രില്‍ വരെ തുടരും. അവധിക്കാലത്തെ യാത്രക്കാരം മാത്രമല്ല ഉംറക്കു പോവുന്നവരെ കൂടി പിഴിയാനുള്ള തരത്തിലാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ അമേരിക്ക യാത്രകള്‍ക്ക് വിവിധ കമ്പനികള്‍ നല്‍കിയിരുന്ന ഇളവുകളും പിന്‍വലിച്ചിട്ടുണ്ട്. കേരളത്തിലെ അവധിക്കാലം കഴിയുന്ന ജൂണ്‍ മാസത്തിലാണ് ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുക. ഇതേ സമയത്ത് ഗള്‍ഫില്‍ നിന്നുള്ള യാത്രനിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതും കേരളത്തിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കും.