‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദത്തെ എതിര്‍ത്ത് ആംബുലന്‍സ് ഡ്രൈവര്‍

August 13, 2017, 10:30 am
‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദത്തെ എതിര്‍ത്ത് ആംബുലന്‍സ് ഡ്രൈവര്‍
Kerala
Kerala
‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദത്തെ എതിര്‍ത്ത് ആംബുലന്‍സ് ഡ്രൈവര്‍

‘മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാല്‍’; മെഡിസിറ്റി ഡോക്ടറുടെ വാദത്തെ എതിര്‍ത്ത് ആംബുലന്‍സ് ഡ്രൈവര്‍

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി മുരുകനെ ആശുപത്രികളിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുല്‍. മുരുകന്‍ തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് മെഡിസിറ്റി അധികൃര്‍ വെന്റിലേറ്റര്‍ നിഷേധിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്റുണ്ടായിട്ടും ലഭ്യമാക്കിയല്ല. മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നിട്ടും ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വെന്റിലേറ്റര്‍ സൗകര്യം ഉറപ്പുവരുത്താനാകുമോ എന്ന് വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് അവിടേക്ക് കൊണ്ടു പോയത്. പക്ഷെ മെഡിക്കല്‍ കോളേജിലെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം വെന്റിലേറ്റര്‍ ഇല്ലെന്നാണ് മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചതും.

സംഭവത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് മെഡിസിറ്റി ആശുപത്രിയിലെ ഡോ.ബിലാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. മെഡിസിറ്റിയില്‍ എത്തിച്ച മുരുകനെ ആംബുലന്‍സില്‍ എത്തി പരിശോധിച്ചത് ഡോ.ബിലാല്‍ ആയിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്ന് അറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്‌സിംഗ് അസിസ്റ്റന്റിനും ഇക്കാര്യമറിയാമെന്നും മരുകന് കൂട്ടിരിപ്പുകാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും ഡോ.ബിലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ ലഭ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ അക്കാര്യം താന്‍ ആംബുലന്‍സ് ഡ്രൈവര്‍ രാഹുലിനെ അറിയിച്ചു. കൂട്ടിരിപ്പുകാര്‍ വേണമെന്ന് ആംബുലന്‍സിലെ നഴ്സിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ഡോ.ബിലാല്‍ പറഞ്ഞത്.

മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനപൂര്‍വ്വമായ വീഴ്ചവരുത്തിയെന്നാണ് ആരോപണം. രണ്ട് വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞ് രോഗിയെ മടക്കി അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ബദല്‍ സംവിധാമൊരുക്കിയില്ല. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന് മൊഴി നല്‍കി അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം.

അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.