മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസെടുത്തു; കേസ് നിര്‍മ്മാതാവിന്റെ പരാതിയെ തുടര്‍ന്ന് 

July 17, 2017, 10:13 pm
മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസെടുത്തു;  കേസ് നിര്‍മ്മാതാവിന്റെ പരാതിയെ തുടര്‍ന്ന് 
Kerala

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസെടുത്തു. മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തെ ആസ്പദമാക്കിയാണ് പുതിയ കേസ്. നിര്‍മ്മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്നാണ് പുതിയ കേസെടുത്തത്.

2011ല്‍ നടന്ന സംഭവത്തിലാണ് പുതിയ കേസെടുത്തത്. ജോണി സാഗരിക നിര്‍മ്മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെചിത്രീകരണം നടക്കവേയായിരുന്നു സംഭവം നടന്നത്. അന്ന് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി.

ചിത്രീകരണത്തിനെത്തിയ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കവേ സംശയം തോന്നിയ നടി ജോണി സാഗരികയെ ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനവുമായെത്തിയ ജോണി സാഗരികയെ കണ്ട പള്‍സര്‍ സുനി നടിയെ കുന്പളത്തെ റമദ റിസോര്‍ട്ടില്‍ ഇറക്കി വിടുകയായിരുന്നു. അന്ന് പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. നടിയെ ആക്രമിച്ചതു പോലെ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന പൊലീസ് അന്വേഷണത്തെ തുടര്‍ന്നാണ് ജോണി സാഗരിക പരാതി നല്‍കിയത്.