ഗൗരി ലങ്കേഷിന്റെ അനുസ്മരണം നടത്തി ബിജെപി; ‘ചെകുത്താന്റെ സുവിശേഷ പ്രസംഗം’ എന്ന് വിമര്‍ശനം 

September 14, 2017, 7:41 am
ഗൗരി ലങ്കേഷിന്റെ അനുസ്മരണം നടത്തി ബിജെപി;  ‘ചെകുത്താന്റെ സുവിശേഷ പ്രസംഗം’ എന്ന് വിമര്‍ശനം 
Kerala
Kerala
ഗൗരി ലങ്കേഷിന്റെ അനുസ്മരണം നടത്തി ബിജെപി;  ‘ചെകുത്താന്റെ സുവിശേഷ പ്രസംഗം’ എന്ന് വിമര്‍ശനം 

ഗൗരി ലങ്കേഷിന്റെ അനുസ്മരണം നടത്തി ബിജെപി; ‘ചെകുത്താന്റെ സുവിശേഷ പ്രസംഗം’ എന്ന് വിമര്‍ശനം 

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകത്തിന് ഉത്തരവാദികള്‍ സംഘപരിവാറാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപണം ഉന്നയിക്കവേ അനുസ്മരണ യോഗം സംഘടിപ്പിച്ച് ബിജെപി. സംഘപരിവാര്‍ അല്ല മാവോയിസ്റ്റുകളാണ് കൊലക്കു പിന്നിലെന്ന് ബിജെപി കൊല നടന്ന ദിവസം മുതലേ ആരോപിക്കുന്നുണ്ട്. എന്നാല്‍ മാവോയിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് മുഖ്യധാരയിലേക്ക് വന്ന രാഷ്ട്രീയ പ്രവര്‍ത്തകരടക്കം മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ഇത്തരമൊരു ക്രൂരത ചെയ്യില്ല എന്ന് നിലപാട് തുറന്നു പറഞ്ഞതോടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞിരുന്നു. അതിനു ശേഷമാണ് ബിജെപി അനുസ്മരണ യോഗങ്ങള്‍ നടത്തുന്നത്.

ഇന്നലെ പറവൂരിലാണ് ബിജെപിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടത്തിയത്. ബിജെപി മീഡിയ സെല്ലിന്റെ പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സെല്‍ കണ്‍വീനര്‍ പി ശിവശങ്കരനാണ് യോഗം ഉദ്ഘാടനം ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്. ജയകൃഷ്ണന്‍ അടക്കം നിരവധി ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇനിയും ഇതേ പോലെ അനുസ്മരണ യോഗങ്ങള്‍ നടത്താനാണ് ബിജെപി തീരുമാനം എന്നറിയുന്നു. മാവോയിസ്റ്റുകള്‍ തന്നെയാണ് കൊലപാതകത്തിനു പിന്നില്‍ എന്ന പ്രചരണം തന്നെയായിരിക്കും യോഗങ്ങളില്‍ പറയാന്‍ സാധ്യത. ബിജെപി നടത്തുന്നത് ചെകുത്താന്റെ സുവിശേഷ പ്രസംഗം പോലെയുള്ള നടപടിയാണെന്ന് ആര്‍എംപി നേതാവ് പിജെ മോന്‍സി പ്രതികരിച്ചു.

ഗൗരി ലങ്കഷ് വധത്തില്‍ സംഘ്പരിവാര്‍ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി എംഎല്‍യുമായ ഡിഎന്‍ ജീവന്‍രാജ് രംഗതെത്തിയിരുന്നു. ആര്‍എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ഡി എന്‍ ജീവന്‍രാജ് പറഞ്ഞു. ബിജെപിയുടെ ചലോ മംഗളുരു റാലി അഭിസംബോധന ചെയ്യവെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഗൗരി ലങ്കേഷ് 'ചഡ്ഡിഗല മരണ ഹോമ' (ആര്‍എസ്എസ് കശാപ്പ്) എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ എന്നായിരുന്നു ജീവന്‍രാജിന്റെ വാക്കുകള്‍.