കണ്ണൂരില്‍ കളംപിടിക്കാന്‍ ബിജെപി; ആര്‍എസ്എസ് പ്രമുഖനെ തലപ്പത്തെത്തിക്കാന്‍ നീക്കം 

October 12, 2017, 5:55 pm
കണ്ണൂരില്‍ കളംപിടിക്കാന്‍ ബിജെപി; ആര്‍എസ്എസ് പ്രമുഖനെ തലപ്പത്തെത്തിക്കാന്‍ നീക്കം 
Kerala
Kerala
കണ്ണൂരില്‍ കളംപിടിക്കാന്‍ ബിജെപി; ആര്‍എസ്എസ് പ്രമുഖനെ തലപ്പത്തെത്തിക്കാന്‍ നീക്കം 

കണ്ണൂരില്‍ കളംപിടിക്കാന്‍ ബിജെപി; ആര്‍എസ്എസ് പ്രമുഖനെ തലപ്പത്തെത്തിക്കാന്‍ നീക്കം 

സിപിഐഎമ്മിന്റെ അക്രരാഷ്ട്രീയത്തിനും സംസ്ഥാനത്ത് നടക്കുന്ന ജിഹാദിനുമെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര സമാപിക്കുന്നതോടെ ബിജെപിയില്‍ പുനഃസംഘടനയ്ക്ക് സാധ്യത.

മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് ആര്‍എസ്എസ് നേതാവും ജില്ലാ കാര്യസദസ്യനുമായി വത്സന്‍ തില്ലങ്കേരിയെ നിയമിക്കാനാണ് നീക്കം. സിപിഐഎമ്മിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആഹ്വാനം ചെയ്ത കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുന്നതായാണ് സൂചന. ഇതോടൊപ്പം മറ്റു ജില്ലാ അധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടായേക്കും. സംസ്ഥാന കമ്മറ്റിയിലെ അഴിച്ചു പണിയും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.

ദേശീയതലത്തില്‍ വരെ ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെങ്കിലും കേരളത്തില്‍ അത് പൂര്‍ണതോതില്‍ നടപ്പായിരുന്നില്ല. പയ്യന്നൂരില്‍ ദേശീയ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനത്തിന്റെ ജന രക്ഷാ യാത്ര വേണ്ടത്ര ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും കേന്ദ്ര നേതൃത്വത്തിന് മനസിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി പാര്‍ട്ടി പുനഃസംഘടനയെപ്പറ്റി ചിന്തിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയ കുമ്മനത്തിനും വേണ്ടത്ര ശോഭിക്കാനായില്ല. പാര്‍ട്ടിക്കകത്തെ പടലപിണക്കങ്ങളും മെഡിക്കല്‍ കോഴ അടക്കമുള്ള വിഷയങ്ങളും പാര്‍ട്ടിയെ തളര്‍ത്തുന്നുണ്ട്. സംസ്ഥാന നേതാക്കളെ മാറ്റിനിര്‍ത്തി സുരേഷ് ഗോപിയെ എം.പിയാക്കിയതും, അല്‍ഫോണ്‍സ് കണ്ണന്താനത്ത കേന്ദ്ര മന്ത്രിയാക്കിയതും പാര്‍ട്ടിക്കകത്ത് വന്‍ വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനൊക്കെ പിന്നില്‍ സംസ്ഥാന ആര്‍എസ്എസിന്റെ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് നേതാക്കള്‍ക്കറിയാം.

അതേ സമയം പാര്‍ട്ടിയില ഉന്നതനായ നേതാവടക്കമുള്ളവര്‍ക്കെതിരെ പാര്‍ട്ടി ദേശീയ നേതൃത്വം അന്വേഷണം നടത്തുന്നുണ്ട്. അനധികൃതസ്വത്തുസമ്പാദനം സംബന്ധിച്ച് എന്‍ഫോഴ്‌സെന്റ് അന്വേഷണവും നടന്നു വരികയാണ്.