‘ആരാണ് നിങ്ങള്‍ക്ക് ബിജെപിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തി തരുന്നത്?’; പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍

August 11, 2017, 8:35 am

‘ആരാണ് നിങ്ങള്‍ക്ക് ബിജെപിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തി തരുന്നത്?’; പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍
Kerala

പാര്‍ട്ടിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താനായി ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍. ഇന്നലെയാണ് മാധ്യമ സ്ഥാപനങ്ങളിലെത്തി ബിജെപി നേതാക്കളുടെ വിചിത്രനടപടിക്ക് തുടക്കമായത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് വരവെന്ന് വ്യക്തമാക്കിയാണ് സംഘടനാ സെക്രട്ടറി എം. ഗണേഷ്, ഉത്തരമേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി സുരേഷ് എന്നിവര്‍ മാധ്യമ ഓഫിസുകളില്‍ എത്തിയത്.

ബിജെപിയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ ചോദ്യങ്ങളും ചോദിച്ചു. ആരാണ് നിങ്ങള്‍ക്ക് ബിജെപിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തി തരുന്നത് ഇതായിരുന്നു നേതാക്കളുടെ ആദ്യചോദ്യം. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടത്തെപ്പറ്റി പറയാന്‍ കഴിയില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. കോഴിക്കോട് ജില്ലയില്‍ നിന്നാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇവരെത്തുമെന്നാണ് അറിയുന്നത്.