പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ ലഭിച്ചത് അഞ്ചുബാങ്കുവിളി മുഴങ്ങിയശേഷം മാത്രം; ഒടുവില്‍ വിജയിച്ചത് പിതാവിന്റെ പിടിവാശിയും വിശ്വാസവും; നടപടിയുമായി ജില്ലാ ഭരണകൂടം

November 4, 2016, 8:36 am

പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ ലഭിച്ചത് അഞ്ചുബാങ്കുവിളി മുഴങ്ങിയശേഷം മാത്രം; ഒടുവില്‍ വിജയിച്ചത് പിതാവിന്റെ പിടിവാശിയും വിശ്വാസവും; നടപടിയുമായി ജില്ലാ ഭരണകൂടം
Kerala

കോഴിക്കോട്: തന്റെ വിശ്വാസത്തിന്റെ പേരില്‍ പിതാവ് വാശിപിടിച്ചപ്പോള്‍ പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ ലഭിച്ചത് അഞ്ചുതവണ ബാങ്കുവിളിക്കുശേഷം. കോഴിക്കോട് മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനാണ് പിതാവിന്റെ ദുശാഠ്യം മൂലം ഒരുദിവസത്തിനുശേഷം മാത്രം മാതാവ് മുലപ്പാല്‍ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഏറെ ചര്‍ച്ചയായ സംഭവത്തിന്റെ തുടക്കം.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോഴിക്കോട് മുക്കം ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഒരു ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും ലഭിക്കുകയില്ല ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതെസമയം കുഞ്ഞിന് പച്ചവെള്ളവും തേനും ചേര്‍ത്ത് നല്‍കുമെന്നാണ് പിതാവ് പറഞ്ഞതും. ഡോക്ടര്‍മാര്‍ നവജാത ശിശുവിന്റെ ആരോഗ്യത്തെക്കരുതി ഉപദേശിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കളംതോടുളള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചത്.

ഇതേറെ വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സാമൂഹ്യനീതി വകുപ്പും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ജില്ലാ കളക്ടറും വിവരം അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മുക്കത്ത് നിന്നും വനിതാ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ചിട്ടും പിതാവും ബന്ധുക്കളും പിടിവാശി തുടരുക തന്നെ ചെയ്തു. തുടര്‍ന്ന് കുഞ്ഞ് ജനിച്ച ശേഷമുളള അഞ്ചാമത്തെ ബാങ്ക് മുഴങ്ങിയശേഷം 12.20 കഴിഞ്ഞാണ് കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറായത്. നിര്‍ജ്ജലീകരണം കാരണം കുഞ്ഞിന് ക്ഷീണമുണ്ടെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.