അഞ്ചുതവണ ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് കളംതോട് തങ്ങളുടെ നിര്‍ദേശം; നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച് പിതാവ്; അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തു

November 3, 2016, 8:26 am

അഞ്ചുതവണ ബാങ്ക് വിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കരുതെന്ന് കളംതോട് തങ്ങളുടെ നിര്‍ദേശം; നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച് പിതാവ്; അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തു
Kerala

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് വിലക്കുമായി പിതാവ്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശിച്ചെന്നാണ് അബുബക്കറിന്റെ വിശദീകരണം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ പാടില്ല. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ പിതാവും ബന്ധുക്കളും ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. കളംതോടുളള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചത്. പകരം തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്ത മകനും മുലപ്പാല്‍ നല്‍കിയത് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണെന്നുമാണ് അബുബക്കറിന്റെ വിശദീകരണം.