ദിലീപിന് ജയില്‍ ചെലവുകള്‍ക്കായി സഹോദരന്റെ വക 200 രൂപ; ഫോണ്‍ വിളിക്കാന്‍ സാധിക്കുക മൂന്ന് നമ്പറുകളിലേക്ക് മാത്രം 

July 17, 2017, 10:48 pm
ദിലീപിന് ജയില്‍ ചെലവുകള്‍ക്കായി സഹോദരന്റെ വക 200 രൂപ; ഫോണ്‍ വിളിക്കാന്‍ സാധിക്കുക മൂന്ന് നമ്പറുകളിലേക്ക് മാത്രം 
Kerala

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിന് സഹോദരന്‍ അനൂപ് 200 രൂപ നല്‍കി. ജയില്‍ വിലാസത്തില്‍ മണിയോര്‍ഡര്‍ വഴിയാണ് അനൂപ് പണം നല്‍കിയത്. ജയില്‍ അധികൃതര്‍ നിര്‍ദേശിച്ച പ്രകാരം സഹോദരന്‍ മണിയോര്‍ഡര്‍ അയച്ചത്.

ബന്ധുക്കളെയും അഭിഭാഷകനെയും ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ് ഈ തുക ദിലീപ് ഉപയോഗിക്കുക. മൂന്ന് നമ്പറുകളിലേക്കാണ് ഫോണ്‍ ചെയ്യുവാന്‍ സാധിക്കുക. ബന്ധപ്പെടുന്ന ഈ മൂന്ന് നമ്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തെ തന്നെ നല്‍കണം.

തടവില്‍ കഴിയുന്ന മറ്റ് തടവുകാര്‍ക്ക് കാന്റീന്‍ അലവന്‍സ് അനുവദിക്കുമെങ്കിലും ദിലീപിന് ഈ തുക ലഭിക്കില്ല. അതിനാലാണ് സഹോദരന്‍ ചെലവുകള്‍ക്ക് വേണ്ടി 200 രൂപ മണിയോര്‍ഡറായി നല്‍കിയത്. ഇന്ന് കാലത്താണ് സഹോദരന്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ബന്ധുക്കളായ വെട്ടിങ്ക സുനില്‍, സുരാജ് എന്നിവരും അനൂപിനോടൊപ്പമുണ്ടായിരുന്നു. 10 മിനുറ്റാണ് സന്ദര്‍ശനത്തിന് അനുവദിച്ചത്.