ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിരാഹാരമനുഷ്ടിച്ച നഴ്‌സിനെ പൊലീസ് വലിച്ചിഴച്ചു; സമരം ശക്തമാക്കി നഴ്‌സുമാര്‍   

October 12, 2017, 2:27 pm
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിരാഹാരമനുഷ്ടിച്ച നഴ്‌സിനെ പൊലീസ് വലിച്ചിഴച്ചു; സമരം ശക്തമാക്കി നഴ്‌സുമാര്‍   
Kerala

ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ നേരിയ സംഘര്‍ഷം. നിരാഹാരമിരുന്ന ആന്‍ ഷെറിനെ പൊലീസ് വലിച്ചിഴച്ചു. ആനിനെ അറസ്റ്റു ചെയ്തു നീക്കുന്നതിനിടെയായിരുന്നു ഉന്തും തള്ളുമുണ്ടായത്. അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ ഷെറിന്‍ അവിടെയും നിരാഹാര സമരം തുടരുകയാണ്. ഷെറിന് പിന്നാലെ സമരപന്തലില്‍ മറ്റൊരാള്‍ നിരാഹാരസമരത്തിന് എത്തി. അതേസമയം, നഴ്സുമാരുടെ സമരം അന്‍പത് ദിവസം പിന്നിട്ടു. നിരാഹാര സമരം നാല് ദിവസവും പിന്നിട്ടു.

വേതന വര്‍ദ്ധനവ്, സമയ ക്രമീകരണം എന്നിവ ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. ആഗസ്റ്റ് 21നാണ് സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് ചെവിക്കൊള്ളാതെ വന്നതോടെ നിരാഹാര സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് നിരാഹാര സമരം ആരംഭിച്ചത്.

ആശുപത്രിയിലെ 130 നഴ്സുമാരില്‍ 116 പേര്‍ സമര രംഗത്തുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് രേഖാമൂലം എഴുതി നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. മന്ത്രിമാരായ തോമസ് ഐസക്കും പി തിലോത്തമനും നഴ്സുമാരെ സന്ദര്‍ശിച്ച ശേഷം മാനേജ്മെന്റുമായി സംസാരിച്ചിരുന്നു. നഴ്സുമാരുടെ ആവശ്യങ്ങള്‍ വാക്കാല്‍ സമ്മതിച്ചെങ്കിലും രേഖാമൂലം എഴുതി നല്‍കാന്‍ മാനേജ്മെന്റ് തയ്യാറായില്ല.

നിലവില്‍ 12500 രൂപയാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം. ഒരു വര്‍ഷവും 25 വര്‍ഷവും ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ സേവന വേതന വ്യവസ്ഥയാണ് അനുശാസിക്കുന്നത്. എട്ട് മണിക്കൂറിലധികം പലരും ജോലി ചെയ്യുന്നുണ്ട്. സമയ ക്രമീകരണത്തിലും നടപടി ഇവര്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ മാനേജുമെന്റ്് അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നാണ് നഴ്സുമാരുടെ നിലപാട്. നഴ്സുമാരുടെ സമരം ശക്തിപ്രാപിക്കുമ്പോഴും പ്രമുഖ മാധ്യമങ്ങളൊന്നും വിഷയത്തില്‍ ഇടപെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.