സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ്: വിവാദ തണ്ടപ്പേര് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി; സിബിഐ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നില്ല 

April 21, 2017, 2:07 pm
സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ്: വിവാദ തണ്ടപ്പേര് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി; സിബിഐ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നില്ല 
Kerala

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസിലെ വിവാദ തണ്ടപ്പേര് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി തട്ടിപ്പിന് വേണ്ടി ഭൂമാഫിയ സൃഷ്ടിച്ച 3587 എന്ന തണ്ടപ്പേരാണ് ജില്ലാ കളക്ടര്‍ റദ്ദാക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിലെ വിവാദ തണ്ടപ്പേരാണ് പിണറായി സര്‍ക്കാര്‍ റദ്ദ് ചെയ്തത്. നേരത്തെ സിബിഐ ശുപാര്‍ശ ചെയ്തിട്ടും വിവാദ തണ്ടപ്പേര്‍ റദ്ദാക്കാന്‍ മുന്‍സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കടകംപള്ളി വില്ലേജിലെ 44 ഏക്കറോളം ഭൂമി തട്ടിയെടുക്കാനായി ഭൂമാഫിയ 3587 എന്ന തണ്ടപ്പേര്‍ സൃഷ്ടിച്ചതായി റവന്യൂ വകുപ്പും സിബിഐയും കണ്ടെത്തിയിരുന്നു.

തട്ടിപ്പിനായി തണ്ടപ്പേര്‍ സൃഷ്ടിച്ചതോടെ നൂറോളം കുടുംബങ്ങള്‍ക്ക് കരമടക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് തണ്ടപ്പേര്‍ റദ്ദാക്കണമെന്ന് സിബിഐ അടക്കം ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റദ്ദാക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇടത് സര്‍ക്കാര്‍ തണ്ടപ്പേര്‍ റദ്ദാക്കിയതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകും. തിരുവനന്തപുരം കളക്ടര്‍ എസ് വെങ്കിടേശപതിയാണ് തണ്ടപ്പേര്‍ റദ്ദാക്കി ഉത്തരവിട്ടത്. തണ്ടപ്പേര് ബുക്കിലെ ശൂന്യ തണ്ടപ്പേരിലേക്ക് ഈ നമ്പര്‍ എഴുതി ചേര്‍ത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് കടകംപള്ളി ഭൂമിതട്ടിപ്പില്‍ ആരോപണവിധേയരായിട്ടുള്ളത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ കോടതിയില്‍ ഹാജരാക്കിയതും ഈ തണ്ടപ്പേരാണെന്നിരിക്കെ സര്‍ക്കാര്‍ ഇത് റദ്ദാക്കിയത് പ്രതികള്‍ക്ക് തിരിച്ചടി നല്‍കും.