പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കുന്ദമംഗലം കോടതി; ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കാന്‍ ഉത്തരവ് 

October 12, 2017, 7:10 pm
പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കുന്ദമംഗലം കോടതി; ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുക്കാന്‍ ഉത്തരവ് 
Kerala

കോഴിക്കോട്: പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നടിയുടെ പേര് വെളിപ്പെടുത്തി ടെലിവിഷന്‍ ചാനലുകളിലടക്കം അവഹേളിക്കുന്ന തരം പരാമര്‍ശം നടത്തിയതിനാണ് കേസെടുക്കാന്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടത്.

ആക്രമണത്തിന് ഇരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.  ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് നടിയുടെ പേര് പറഞ്ഞതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നത്.

ഇങ്ങനെയുള്ള കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്.