മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രമന്ത്രി; റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കി; പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചന 

April 20, 2017, 2:58 pm
മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രമന്ത്രി; റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കി; പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചന 
Kerala

ന്യൂ ഡല്‍ഹി: മൂന്നാര്‍ അപകടകരമായ അവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സിആര്‍ ചൗധരിയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാറില്‍ പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചനയാണെന്നും പറയുന്നു. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാണെന്നും ചൗധരിയുടെ റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ മാസം കേന്ദ്രമന്ത്രി മൂന്നാറില്‍ സന്ദര്‍ശനം നടത്തിയത്. അതീവ അപകടാവസ്ഥയിലാണെന്നും ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പോലെ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളതെന്നതിനാല്‍ അപകടമുണ്ടായാല്‍ സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയുന്ന സാഹചര്യമല്ലെന്നും മന്ത്രി പറയുന്നു. ഹെലികോപ്ടറിന് പോലും എത്തിപ്പെടാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവില്ല.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പൈല്‍ എത്ര താഴ്ത്തിയാലും പെട്ടെന്ന് താഴ്ന്നു പോകുന്ന മണ്ണായതിനാല്‍ കെട്ടിടങ്ങളെല്ലാം തന്നെ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുന്നു. മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെയാണ് പരിസ്ഥിതി കാര്യങ്ങളില്‍ നിപുണനായ സിആര്‍ ചൗധരിയെ കേരളത്തിലേക്ക് അയച്ചത്.