ദിലീപിന് അനുകൂലമായി മുദ്രാവാക്യം വിളി: പിന്നില്‍ ആലുവയിലെ ജ്വല്ലറി ഉടമയും യുവ സിനിമാ നിര്‍മ്മാതാവുമെന്ന് പൊലീസ്; അന്വേഷണം നടത്തും

July 17, 2017, 7:49 am

ദിലീപിന് അനുകൂലമായി മുദ്രാവാക്യം വിളി: പിന്നില്‍ ആലുവയിലെ ജ്വല്ലറി ഉടമയും യുവ സിനിമാ നിര്‍മ്മാതാവുമെന്ന് പൊലീസ്; അന്വേഷണം നടത്തും
Kerala

ആലുവ നടന്‍ ദിലീപിനെ ശനിയാഴ്ച വൈകിട്ട് സബ്ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത് നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന് പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവാണ് കൂടെയുണ്ടായിരുന്നത്.

പൊലീസിനെതിരായും ദിലീപിന് അനുകൂലവുമായിട്ടായിരുന്നു ജയിലിന് മുന്നിലെ മുദ്രാവാക്യം വിളികള്‍. പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയ വേദി എന്ന സംഘടന രൂപീകരിക്കാനും നഗരത്തില്‍ പ്രകടനം നടത്താനും ശ്രമം നടന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവരെ പ്രേരിപ്പിച്ചതാരാണെന്നും ഇതിനുവേണ്ടി പണം മുടക്കുന്നതാരാണെന്നും പൊലീസ് അന്വേഷിക്കും.