‘ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കി’; വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ 

July 17, 2017, 5:21 pm
‘ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കി’; വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ 
Kerala
Kerala
‘ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കി’; വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ 

‘ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കി’; വിജിലന്‍സ് അന്വേഷണത്തിന് ചാലക്കുടി നഗരസഭയുടെ ശുപാര്‍ശ 

ചാലക്കുടി: തന്റെ തിയേറ്ററായ ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണം.

ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി.

2014ല്‍ യുഡിഎഫ് ഭരണ സമിതിയാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ദിലീപ് അഞ്ച് ലക്ഷം രൂപ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിരുന്നതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, റവന്യൂ കമ്മീഷണന്റെ അന്വേഷണത്തില്‍ തുടര്‍നടപടികളുണ്ടായില്ല. നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ, സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷത്തിനുത്തരവിട്ടിരിക്കുകയാണ്. റവന്യൂ മന്ത്രിയുടെ ഓഫീസ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.