സിനിമയിലെ ബലാത്സംഗ പരാമര്‍ശങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പുച്ഛിച്ച് സംവിധായകന്‍ രഞ്ജിത്; ടി ദാമോദരനെ അധിക്ഷേപിച്ച് ‘ആര് തിരുത്തും’ എന്ന ചോദ്യവും 

February 27, 2017, 10:50 am
സിനിമയിലെ ബലാത്സംഗ പരാമര്‍ശങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പുച്ഛിച്ച് സംവിധായകന്‍ രഞ്ജിത്; ടി ദാമോദരനെ അധിക്ഷേപിച്ച് ‘ആര് തിരുത്തും’ എന്ന ചോദ്യവും 
Kerala

സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്ന എല്ലാ വിമര്‍ശനങ്ങളെയും പുച്ഛിച്ചും ബലാത്സംഗ പരാമര്‍ശങ്ങളെ ന്യായീകരിച്ചും സംവിധായകന്‍ രഞ്ജിത്. 'കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിതിന്റെ പരിഹാസം. മാതൃഭൂമിയില്‍ പ്രേംചന്ദ് എഴുതിയ' ലേഖനത്തോടുള്ള പ്രതികരണമായാണ് രഞ്ജിതിന്റെ പരിഹാസം. ലേഖനമെഴുതിയ പ്രേംചന്ദിന്റെ ഭാര്യ ദീദിയുടെ പിതാവ് അന്തരിച്ച ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് തിരുത്തുമെന്ന ചോദ്യവും രഞ്ജിത് അവജ്ഞയോടെ ഉന്നയിക്കുന്നു. മാതൃഭൂമിയില്‍ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പ്രതികരണത്തിലാണ് രഞ്ജിതിന്റെ പരാമര്‍ശം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന്റെ തുടര്‍ച്ചയായി സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്നുണ്ട്. സിനിമാ മേഖലയിലുള്ളവരും ഇതിന്റെ മുന്നില്‍ തിരുത്തല്‍ ആഹ്വാനം നടത്തുകയും ചെയതു. പക്വതയില്ലാത്ത പ്രായത്തില്‍ തന്റെ സിനിമകളില്‍ കടന്നുവന്ന സ്ത്രീവിരുദ്ധ പരാമര്‍ങ്ങളുടെ പേരില്‍ നടന്‍ പൃഥ്വിരാജ് പരസ്യമായി മാപ്പ് ചോദിക്കുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമാ ലോകത്തുനിന്ന് തന്നെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ തിരുത്തലുകള്‍ ഉയരുന്നുവെന്ന സന്ദേശം പകര്‍ന്ന് മാതൃഭൂമിയില്‍ പ്രേംചന്ദിന്റെ ലേഖനം വന്നത്.

ഇതില്‍ സ്പിരിറ്റ് സിനിമയിലെ ‘ബലാത്സംഗം ചെയ്‌തേനേ’ എന്ന സ്ത്രീവിരുദ്ധ സംഭാഷണം എടുത്തുപ്രയോഗിച്ചതിലാണ് രഞ്ജിതിന്റെ അവജ്ഞ. ആ സംഭാഷണം പരിഹാസരൂപത്തില്‍ തിരുത്തിയെഴുതിയ ശേഷം സ്ത്രീവിരുദ്ധതയില്‍നിന്ന് താന്‍ ആ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത് പരിഹസിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകനും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്റെ സിനിമകളില്‍ എത്രയുണ്ട് എന്ന് കണ്ടെത്തിത്തന്നാല്‍ ഇപോലെ മാറ്റിയെഴുതാനും താന്‍ തയ്യാറാണെന്നാണ് രഞ്ജിതിന്റെ മറ്റൊരു പരിഹാസം. ഇതിന്റെ തുടര്‍ച്ചയായാണ് ലേഖകനായ പ്രേംചന്ദിന്റെ ഭാര്യാപിതാവായ ടി ദാമോദരന്റെ സിനിമകളിലെ നായകന്മാര്‍ നടത്തിയ സ്ത്രീ വിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം.