നഴ്‌സിംഗ് സമരം; കര്‍ശന നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍  

July 17, 2017, 11:09 pm
നഴ്‌സിംഗ് സമരം; കര്‍ശന നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍  
Kerala
Kerala
നഴ്‌സിംഗ് സമരം; കര്‍ശന നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍  

നഴ്‌സിംഗ് സമരം; കര്‍ശന നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍  

കണ്ണൂര്‍: ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നഴ്‌സിംഗ് സമരത്തെ നേരിടുന്നതിനു വേണ്ടി പ്രഖ്യാപിച്ച കള്‍ശന നടപടികള്‍ പിന്‍വലിക്കില്ലെന്ന് ജില്ലാ കളക്ടര്‍. ഇപ്പോഴത്തകെ ഉത്തരവ് മൂന്ന് ദിവസങ്ങള്‍ കൂടി നിലനില്‍ക്കുമെന്നും അതിനു ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഈ തീരുമാനത്താല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടെന്നും സമരത്തിന് ജില്ലാ ഭരണകൂടം എതിരല്ലെന്നും കളക്ടര്‍ പറഞ്ഞു.

സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗതെത്തിയിരുന്നു. ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്ന പരിയാരം നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ കളക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറായിരുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ച് ഇവര്‍ കോളേജിന് മുന്നില്‍ മുദ്രാവാക്യവിളികളുമായി പ്രതിഷേധിച്ചിരുന്നു്. നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ജോലിക്കെത്താന്‍ വിസമ്മതിച്ചാല്‍ കോഴ്‌സുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു.

നഴ്‌സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കള്കടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സിങ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ നിയോഗിച്ചു. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളെ ജോലിക്ക് എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന്‍ (ഐഎന്‍എ) സമരം തുടരുകയാണ്.

നഴ്‌സിങ് കോളജുകളിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. കലക്ടറുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നഴ്‌സിങ് കോളജുകളില്‍ ക്ലാസുണ്ടാവുക. സമരത്തില്‍ പങ്കെടുക്കാത്ത നഴ്‌സുമാരും ജോലികള്‍ക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അതിനാലാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാര്‍ഥികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരം തുടരുകയാണ്.

ജോലിക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വീതം പ്രതിഫലം നല്‍കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ആരോപിച്ചു