മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയെ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന്  തോന്നുന്നില്ല: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

November 15, 2017, 11:45 am
മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയെ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന്  തോന്നുന്നില്ല: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍
Kerala

മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയെ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന്് തോന്നുന്നില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തോമസ് ചാണ്ടി ഇരിക്കുന്ന മന്ത്രിസഭയില്‍ ഇരിക്കല്ലയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ രേഖമൂലം അറിയിച്ചു. ഉപാധിയോടെ രാജി എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമെന്നും ഇ ചന്ദ്രശേഖരന്‍. ക്യാബിനറ്റില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. വ്യക്തിയോടല്ല നിലപാടുകളോടാണ വിയോജിപ്പെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നത് അസാധാരണ സംഭവമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് റവന്യു മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

തോമസ് ചാണ്ടി പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് പാർട്ടി തീരുമാനം എന്നാണ് കത്തിൽ പറയുന്നത്. ദേശീയ നേതൃത്വവുമായി ചർച്ച നടത്തണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു.