‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആദിത്യനാഥ് ഇകഴ്ത്തിയ ആരോഗ്യമേഖലയെ പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി  

October 12, 2017, 11:41 pm
‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആദിത്യനാഥ് ഇകഴ്ത്തിയ ആരോഗ്യമേഖലയെ  പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി  
Kerala
Kerala
‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആദിത്യനാഥ് ഇകഴ്ത്തിയ ആരോഗ്യമേഖലയെ  പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി  

‘രാജ്യം കേരളത്തെ മാതൃകയാക്കണം’; ആദിത്യനാഥ് ഇകഴ്ത്തിയ ആരോഗ്യമേഖലയെ പുകഴ്ത്തി മഹാരാഷ്ട്ര മന്ത്രി  

കോഴിക്കോട്: ആരോഗ്യമേഖലയില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മന്ത്രി. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന നേതാവുമായ ഡോ. ദീപക് സാവന്താണ് കേരളം എല്ലാവരും പിന്തുടരേണ്ട മാതൃകയാണെന്ന് അഭിപ്രായപ്പെട്ടത്.

കേരളത്തില്‍ ശിശു മരണനിരക്ക് കുറയുന്നതിന്റെ കാരണമെന്തെന്നും ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ മനസ്സിലാക്കാനുമാണ് ദീപക് സാവന്ത് കേരളത്തിലെത്തിയത്. കോഴിക്കോട് കോട്ടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദര്‍ശിച്ച ദീപക് സാവന്ത് ആശുപത്രിയിലെ സംവിധാനങ്ങളും പ്രവര്‍ത്തനവും മന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കി.

കേരളം ആണ് ഏറ്റവും മികച്ച മാതൃക. എല്ലാ സംസ്ഥാനങ്ങളും ഇത് കണ്ടുപഠിക്കണം.   
ഡോ. ദീപക് സാവന്ത്   

കേരളത്തില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ യുപി മുഖ്യമന്ത്രി കേരളത്തിലെ ആരോഗ്യമേഖലയെ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ ആശുപത്രികള്‍ യുപിയെ കണ്ടു പഠിക്കണമെന്നായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവന.