വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കുമ്മനത്തിനെതിരെ പരാതി; പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരാതി നല്‍കിയത് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി

May 16, 2017, 9:24 am

വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കുമ്മനത്തിനെതിരെ പരാതി; പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരാതി നല്‍കിയത് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി
Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് എസ്എഫ്‌ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരില്‍ സിപിഎം വിരോധം സൃഷ്ടിക്കുവാനും അവരെ ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാനുമാണ് കുമ്മനം ശ്രമിച്ചതെന്ന് പരാതി ആരോപിക്കുന്നുണ്ട്.

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വീഡിയോ വസ്തുതാവിരുദ്ധമാണെന്നും സംഭവത്തില്‍ വേണ്ടി വന്നാല്‍ അധ്യക്ഷനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്ഐ നേതാവ് രംഗത്ത് വന്നത്. കുമ്മനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിയമവിരുദ്ധമാണ്. എവിടെയാണ് ആഹ്ലാദപ്രകടനം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെറ്റായ പ്രചരണങ്ങളാണ് ബിജെപി നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പറഞ്ഞാണ് വീഡിയോ കുമ്മനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. ഇത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വ്യാജ വീഡിയോ ആണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. പയ്യന്നൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുമ്മനം പോസ്റ്റ് ചെയ്ത പ്രസ്തുത വീഡിയോയ്ക്കെതിരെ നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത് വന്നിരുന്നു.