തല്ലിച്ചതച്ചവരുമായി പൊലീസ് നഗരം ചുറ്റിയത് മണിക്കൂറുകള്‍; പുതുവൈപ്പിന്‍ പ്രതിഷേധക്കാര്‍ക്ക് പ്രാഥമിക ചികിത്സപോലും നിഷേധിച്ചു  

June 19, 2017, 2:53 pm
തല്ലിച്ചതച്ചവരുമായി പൊലീസ് നഗരം ചുറ്റിയത് മണിക്കൂറുകള്‍; പുതുവൈപ്പിന്‍ പ്രതിഷേധക്കാര്‍ക്ക് പ്രാഥമിക ചികിത്സപോലും നിഷേധിച്ചു  
Kerala

കൊച്ചി: പുതുവൈപ്പ് പ്രക്ഷോഭത്തിനിടെ ഇന്നലെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ ലഭിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. രാവിലെ ഒമ്പത് മണിയോടെയാണ് സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായത്.തല്ലിച്ചതച്ച സ്ത്രീകള്‍ ഉള്‍പെടെയുള്ള സമരക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പകരം പരുക്കേറ്റവരെയും കൊണ്ട് പൊലീസ് വാഹനങ്ങള്‍ നഗരത്തിലൂടെ കറങ്ങി.

പിന്നീട് കളമശ്ശേരി പൊലീസ് ക്യാംപിലെത്തിച്ചതിനുശേഷം പരുക്കേറ്റവരെ മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഉച്ചകഴിയാറായിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ തലപൊട്ടിയവരും പല്ലുകൊഴിഞ്ഞവരും എല്ലൊടിഞ്ഞവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും സ്‌കാനിങ് ഉള്‍പെടെയുള്ള പരിശോധനകള്‍ നടത്താന്‍ പൊലീസ് സഹകരിക്കാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.

പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ 
പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ 

ഇന്നലെ നടന്ന പൊലീസ് നടപടിക്ക് ശേഷം 81 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 64 പേര്‍ സ്ത്രീകളും 17 പേര്‍ പുരുഷന്‍മാരുമാണ്. സമരക്കാര്‍ ആരും തന്നെ തന്നെ ജാമ്യം എടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. ഇവരെ ഞാറയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്‌തേക്കും.

പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതപ്ലാന്റിനെതിരെ പ്രദേശനിവാസികള്‍ നടത്തുന്ന സമരം 125-ാം ദിവസത്തിലേക്ക് കടന്നു. ജീവന് ഭീഷണിയായ പദ്ധതി ഉപേക്ഷിക്കണമെന്നാണ് പുതുവൈപ്പ് നിവാസികളുടെ ആവശ്യം. 15,450 ടണ്‍ എല്‍പിജിയാണ്് ദിവസേന ടെര്‍മിനലില്‍ സംഭരിക്കപ്പെടുക.