മഹാരാജാസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചതായി പരാതി  

July 17, 2017, 9:29 pm
മഹാരാജാസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചതായി പരാതി  
Kerala
Kerala
മഹാരാജാസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചതായി പരാതി  

മഹാരാജാസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചതായി പരാതി  

കൊച്ചി: മഹാരാജാസില്‍ കോളേജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഫുആദ്, ഇസ്ഹാഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ അംഗത്വവിതരണ ക്യാംപെയ്‌ന്റെ ഭാഗമായി ക്യാംപസില്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നെന്നും അതിന്റെ പേരിലാണ് തങ്ങളെ ആക്രമിച്ചതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മഹാരാജ്‌സ് യൂണിറ്റ് പ്രസിഡന്റ് ഫുആദ് പറഞ്ഞു.

ആരോട് ചോദിച്ചിട്ടാണ് പോസ്റ്റര്‍ പതിപ്പിച്ചത് എന്ന് ചോദിച്ചായിരുന്നു ആക്രമണം. നിങ്ങള്‍ ഇവിടെ പോസ്റ്റര്‍ ഒട്ടിക്കണ്ട. ഇവിടെ പരിപാടി നടത്തണ്ട എന്ന് പറഞ്ഞ് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദനം തുടങ്ങിയത്. പിന്നെ 25ലധികം പേര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ആക്രമിച്ചവരുടെ കൂട്ടത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു. 
ഫുആദ്  

കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് തലയിലും നെഞ്ചിലും അടിച്ചെന്ന് ഫുആദ് പറഞ്ഞു. ക്യാംപസില്‍ നിന്ന് അടിച്ചുപുറത്താക്കിയതിന് ശേഷം വീണ്ടും മര്‍ദ്ദിച്ചു. ആരൊക്കൊയോ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്നും ഫുആദ് കൂട്ടിച്ചേര്‍ത്തു.

ക്യാംപസില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ എസ്എഫ്‌ഐ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനു മുമ്പും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. കോളേജില്‍ തങ്ങളല്ലാതെ വേറൊരു വിദ്യാര്‍ത്ഥിസംഘടനയും വേണ്ടെന്ന നിലപാടാണ് എസ്എഫ്‌ഐയ്ക്ക്. എസ്എഫ്‌ഐയുടെ മര്‍ദ്ദനം ഭയന്ന് സംഘടനാപ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിയില്ലെന്നും നാളെ ക്യാംപസിനകത്ത് വെച്ച് തന്നെ പരിപാടി നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മര്‍ദ്ദനത്തേത്തുടര്‍ന്ന് ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തിട്ടുണ്ട്.