ബിജെപിയുടെ കേരള വിരോധം; കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി

October 12, 2017, 6:54 pm

ബിജെപിയുടെ കേരള വിരോധം; കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി
Kerala
Kerala

ബിജെപിയുടെ കേരള വിരോധം; കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി

ബിജെപിയുടെ കേരള വിരോധം; കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കുമ്പോഴാണ് ഗിരിരാജ് വര്‍ഗീയ പരമായ പ്രസംഗം നടത്തിയത്.

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. 1921ലെ മലബാര്‍ ലഹളയുടെ 100 ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നു. ഐഎസ് തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണെന്നും ഗിരിരാജ് പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമായിരുന്നെന്നും മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യമെന്നും ഗിരിരാജ് ആരോപിച്ചു.