അഫ്ഗാനിലെ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടില്ലെന്ന് കാണാതായ അഷ്ഫാഖിന്റെ സന്ദേശം; സലഫിസത്തിന്റെ ധാരയല്ല പിന്തുടരുന്നതെന്നും മറുപടി

April 20, 2017, 8:52 am


അഫ്ഗാനിലെ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടില്ലെന്ന് കാണാതായ അഷ്ഫാഖിന്റെ സന്ദേശം; സലഫിസത്തിന്റെ ധാരയല്ല പിന്തുടരുന്നതെന്നും മറുപടി
Kerala
Kerala


അഫ്ഗാനിലെ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടില്ലെന്ന് കാണാതായ അഷ്ഫാഖിന്റെ സന്ദേശം; സലഫിസത്തിന്റെ ധാരയല്ല പിന്തുടരുന്നതെന്നും മറുപടി

അഫ്ഗാനിലെ ബോംബാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടില്ലെന്ന് കാണാതായ അഷ്ഫാഖിന്റെ സന്ദേശം; സലഫിസത്തിന്റെ ധാരയല്ല പിന്തുടരുന്നതെന്നും മറുപടി

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇന്ത്യയില്‍ നിന്നുളള 13 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നതിനിടെ കാസര്‍കോട് നിന്നും ഐഎസില്‍ ചേരാന്‍ പോയെന്ന് കരുതുന്നവരുടെ സന്ദേശങ്ങള്‍ വീണ്ടുമെത്തി. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായ അഷ്ഫാഖ് മജീദാണ് ബുധനാഴ്ച വൈകിട്ട് ഏഴുമണിവരെ ബന്ധുക്കളെ ടെലിഗ്രാം വഴി ബന്ധപ്പെട്ടതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്നാണ് സന്ദേശത്തില്‍ അഷ്ഫാഖ് വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ഏഴിന് അയച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് ബുധനാഴ്ച വൈകിട്ട് അഷ്ഫാഖ് ടെലിഗ്രാമിലൂടെ നല്‍കിയത്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 96 പേരില്‍ ഇന്ത്യയില്‍ നിന്നുളള 13 പേരും ഉണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ എന്‍ഐഎ ഇത് സ്ഥിരീകരിച്ചിരുന്നില്ല. നാട്ടിലേക്കിനി ഒരിക്കലും തിരികെ വരില്ലെന്നും സന്ദേശങ്ങളില്‍ അഷ്ഫാഖ് വ്യക്തമാക്കുന്നു. നേരത്തെ ശബ്ദസന്ദേശങ്ങള്‍ ആണ് ആയച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എഴുതിയാണ് മറുപടികള്‍ എത്തുന്നത്.

സലഫിസത്തിന്റെ ഒരു ധാരയും തങ്ങള്‍ പിന്തുടരുന്നില്ലെന്നും മറുപടിയായി അഷ്ഫാഖ് പറയുന്നു. നേരത്തെ കാസര്‍കോട് നിന്നും കാണാതായവര്‍ സലഫി ആശയം പിന്തുടര്‍ന്നാണ് രാജ്യം വിട്ടതെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിഷേധിക്കുന്നതും. 2016 ജൂണിലാണ് പടന്നയില്‍ നിന്നും രണ്ടുകുട്ടികള്‍ അടക്കം പതിനൊന്നുപേരെ കാണാതായെന്ന വാര്‍ത്തകള്‍ വരുന്നത്. ഖുര്‍ആന്‍ പഠനത്തിനായി പോകുന്നുവെന്ന് പറഞ്ഞ ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടെന്ന തരത്തിലാണ് പിന്നെ സന്ദേശങ്ങള്‍ എത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തിലാണ് തങ്ങളുളളതെന്ന് നേരത്തെ അഷ്ഫാഖ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന രണ്ടുപേര്‍ മരിച്ചതായാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. പടന്ന വടക്കേപ്പുറത്ത് ടി.കെ മുര്‍ഷിദ് മുഹമ്മദ്(23), പടന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെ. ഹഫീസുദ്ദീന്‍(23) എന്നിവരാണ് മരിച്ചത്. ഇതില്‍ ഹഫീസുദ്ദീന്‍ 2017 ഫെബ്രുവരി 26ന് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

കൂടാതെ മൃതദേഹത്തിന്റെ ചിത്രവും നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ മുര്‍ഷിദിന്റെ മരണവിവരം മാത്രമെ ഇതുവരെ അറിയിച്ചിട്ടുളളു. പടന്നയില്‍ നിന്നും കാണാതായ 11 പേരില്‍ വിവാഹിതരായ മൂന്നുപേര്‍ തങ്ങളുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണ് രാജ്യംവിട്ടത്. എന്നാല്‍ ഹഫീസുദ്ദീന്റെ ഭാര്യ കൂടെ പോകാന്‍ തയ്യാറായിരുന്നില്ല. ഇതുവരെ മരണമടഞ്ഞ രണ്ടുപേരുടെയും വിവരം നാട്ടില്‍ അറിയിച്ചത് അഷ്ഫാഖ് മജീദാണ്.