ഇത് യുഡിഎഫിന്റെ ജയമല്ല, മുസ്ലിം ലീഗിന്റെ ജയമെന്ന് കെഎം മാണി; പാലായില്‍ കേരള കോണ്‍ഗ്രസിനേയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേയും പോലെ 

April 17, 2017, 4:00 pm
ഇത് യുഡിഎഫിന്റെ ജയമല്ല, മുസ്ലിം ലീഗിന്റെ ജയമെന്ന് കെഎം മാണി; പാലായില്‍ കേരള കോണ്‍ഗ്രസിനേയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേയും പോലെ 
Kerala

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റേത് അല്ലെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎം മാണി. കുഞ്ഞാലിക്കുട്ടിയുടെ ജയം മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണെന്ന് മാണി പറഞ്ഞു. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വര്‍ധിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.

പാലായില്‍ കേരള കോണ്‍ഗ്രസിനേയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേയും പോലെ മലപ്പുറത്ത് ലീഗിനെ മാറ്റി നിര്‍ത്താനാവില്ലെന്നും മാണി വ്യക്തമാക്കി. പികെ കുഞ്ഞാലിക്കുട്ടി നേടിയത് തിളക്കമാര്‍ന്ന വിജയമാണ്. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മാണി പറഞ്ഞു.

യുഡിഎഫ് മുന്നണി വിട്ടെങ്കിലും മലപ്പുറത്ത് മുസ്ലിം ലീഗിന് കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്തുണ തേടിയുള്ള കുഞ്ഞാലിക്കുട്ടിയുടെ കത്ത് കിട്ടിയതിന് പിന്നാലെയായിരുന്നു മുസ്ലിം ലീഗിന് വ്യക്തിപരമായി പിന്തുണ നല്‍കുമെന്ന് കെഎം മാണി പറഞ്ഞത്.