ഇനി ജെസിബിയില്ല; കയ്യേറ്റമൊഴിപ്പിക്കാന്‍ ഇനി മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധിച്ചു 

April 21, 2017, 8:13 pm
ഇനി ജെസിബിയില്ല; കയ്യേറ്റമൊഴിപ്പിക്കാന്‍ ഇനി മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധിച്ചു 
Kerala
Kerala
ഇനി ജെസിബിയില്ല; കയ്യേറ്റമൊഴിപ്പിക്കാന്‍ ഇനി മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധിച്ചു 

ഇനി ജെസിബിയില്ല; കയ്യേറ്റമൊഴിപ്പിക്കാന്‍ ഇനി മൂന്നാറില്‍ ജെസിബി ഉപയോഗിക്കുന്നത് നിരോധിച്ചു 

മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിന് ജെസിബി ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന കാരണം പറഞ്ഞാണ് ജെസിബിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടരും. മുഖ്യമന്ത്രി പങ്കെടുത്ത മൂന്നാര്‍ ഉന്നത തല യോഗത്തിനു ശേഷമാണ് ഈ തീരുമാനം വന്നത്.

ജില്ലാ ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയത്. കുരിശ് നീക്കം ചെയ്തത് തെറ്റാണ്. പൊലീസിനെ അറിയിക്കാതെ നിരോധനാഞ്ജ പ്രഖ്യാപിച്ചത് തെറ്റാണ്. കയ്യേറ്റമാണെങ്കിലും നോട്ടീസ് നല്‍കിയേ നീക്കം ചെയ്യാവു. റവന്യൂ വകുപ്പ്- പൊലീസ് തമ്മില്‍ ധാരണ ഉണ്ടാവണം. ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിശ്വാസത്തിലെടുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു