‘എന്റെ ജീവിതവും സ്വപ്നവും തകര്‍ന്നു’; ആത്മഹത്യാകുറിപ്പില്‍ ജിഷ്ണു; കത്ത് കണ്ടെടുത്തത് കോളേജ് ഹോസ്റ്റലിലെ ഓവുചാലില്‍ നിന്ന് 

January 11, 2017, 6:29 pm
 ‘എന്റെ ജീവിതവും സ്വപ്നവും തകര്‍ന്നു’; ആത്മഹത്യാകുറിപ്പില്‍ ജിഷ്ണു; കത്ത് കണ്ടെടുത്തത് കോളേജ് ഹോസ്റ്റലിലെ ഓവുചാലില്‍ നിന്ന് 
Kerala

തൃശൂര്‍: കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ്. ബുധനാഴ്ച്ച രാവിലെ നടന്ന തെളിവെടുപ്പിലാണ് കത്ത് കണ്ടെടുത്തത്. 'എന്റെ ജീവിതവും സ്വപ്നവും തകര്‍ന്നു' എന്ന് കത്തില്‍ ജിഷ്ണു പറയുന്നു. 'ഐ ക്വിറ്റ്' എന്ന് ഇംഗ്ലീഷില്‍ എഴുതി വെട്ടിയിട്ടുണ്ടുമുണ്ട്. കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലെ ഓവുചാലില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്.

ഇതിനിടെ ജിഷ്ണുവിന്റ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആദ്യം അന്വേഷണത്തിനായി നിയോഗിച്ച ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് പുതിയ ചുമതല.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിജു കെ സ്റ്റീഫനെ ഒരാഴ്ച്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് ബിജു സര്‍വീസില്‍ തുടര്‍ന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് ബിജുവിനെ മാറ്റി ഡിജിപി നേരിട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൂക്കിന്റെ വലതുഭാഗത്തായി മര്‍ദ്ദനമേറ്റ് രക്തം കനച്ചു കിടക്കുന്നുണ്ടെന്നും ഉളളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം.

കോപ്പിയടിച്ചതിന് ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.